32.8 C
Kottayam
Friday, May 3, 2024

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കും

Must read

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. യു.ഡി.എഫില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോട്ടയം ഡിസിസിയുടെ നടപടി. വിട്ടുനില്‍ക്കുന്നതോടെ തെരഞ്ഞടുപ്പ് നടക്കാനിടയില്ലെന്നു ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് കെപിസിസി തീരുമാനിക്കുമെന്നും പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ്-എമ്മിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എം ഇരുവിഭാഗങ്ങളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസ് -എമ്മില്‍ ജോസ് കെ. മാണി വിഭാഗം കാഞ്ഞിരപ്പള്ളി ഡിവിഷന്‍ മെംബര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ മത്സരിപ്പിക്കും. പി.ജെ. ജോസഫ് വിഭാഗം കങ്ങഴ ഡിവിഷന്‍ മെംബര്‍ അജിത് മുതിരമലയെ സ്ഥാനാര്‍ഥിയാക്കും. ഇരുവിഭാഗങ്ങളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുള്ള കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു നല്‍കി.

അതേസമയം എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ നിലപാട് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസിനു നിലവില്‍ ഒറ്റയ്ക്കു മത്സരിച്ചാലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തേക്ക് വിജയിക്കാനാകും. കോണ്‍ഗ്രസ്- എട്ട്, കേരള കോണ്‍ഗ്രസ് എം- ആറ് (ജോസ്, ജോസഫ് വിഭാഗങ്ങള്‍ക്ക്), സിപിഎം ആറ്, സിപിഐ- ഒന്ന്, കേരള ജനപക്ഷം സെക്കുലര്‍- ഒന്ന് എന്നിങ്ങനെയാണു കക്ഷിനില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week