30 C
Kottayam
Monday, November 25, 2024

“ബട്ലറിന്റെ റണ്ണൗട്ട് ഓർക്കേണ്ട, അടി തുടരാൻ സഞ്ജു പറഞ്ഞു” ജൈസ്വാൾ

Must read

കൊൽക്കൊത്ത: നൈറ്റ് റൈഡേഴ്സുമായുള്ള കളിയുടെ തുടക്കത്തിൽ ബട്ലർ ജൈസ്വാളിന്റെ ഒരു മോശം കോൾ കാരണം റണ്ണൗട്ട് ആയിരുന്നു. എന്നാൽ ആ റണ്ണൗട്ട് മറക്കാനും കളിയിൽ ശ്രദ്ധ കൊടുക്കാനും തനിക്ക് പ്രചോദനം തന്നത് ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് എന്ന് മത്സര ശേഷം ജൈസ്വാൾ പറഞ്ഞു. 43 പന്തിൽ 98 റൺസ് എടുത്ത് പുറത്താകാതെ നിന്ന ജൈസ്വാൾ ആയിരുന്നു കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ന് ബാറ്റു ചെയ്യുമ്പോൾ നെറ്റ് റൺ റേറ്റ് മാത്രമായിരുന്നു ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നതെന്ന് ഞാൻ കരുതുന്നു, ഞാനും സഞ്ജുവും കളി വേഗത്തിൽ പൂർത്തിയാക്കുന്നതിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. ജൈസ്വാൾ പറഞ്ഞു. ബട്ട്ലർ റണ്ണൗട്ടായത് പോലുള്ള കാര്യങ്ങൾ അത് കളിയിൽ സംഭവിക്കുമെന്ന് ഞാൻ കരുതുന്നു, ഇത് എനിക്ക് കൂടുതൽ നന്നായി ബാറ്റു ചെയ്യാനുള്ള ഉത്തരവാദിത്തം നൽകുന്നു. ജെസ്വാൾ പറഞ്ഞു.

സഞ്ജു ഭായ് വന്ന് എന്റെ കളി തുടരാനും റൺ ഔട്ടിനെക്കുറിച്ച് ചിന്തിക്കേണ്ടെന്നും പറഞ്ഞു. ഇത് സഹായിച്ചു. ജൈസ്വാൾ പറയുന്നു. എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് വന്ന് പ്രകടനം നടത്താൻ കഴിയുന്ന ഐപിഎൽ പോലുള്ള ഒരു ടൂർണമെന്റിന് ഞാൻ നന്ദിയുള്ളവനാണ് എന്നും ജൈസ്വാൾ പറഞ്ഞു.

ഐപിഎല്ലില്‍ ജീവന്മരണ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഒമ്പത് വിക്കറ്റിന്‍റെ ഗംഭീര ജയം. 150 വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. യഷസ്വി ജയ്സ്വാളിന്‍റെ ഇന്നിംഗാസാണ് (47 പന്തില്‍ പുറത്താവതാെ 98) രാജസ്ഥാനെ വിജത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (29 പന്തില്‍ 48) പുറത്താവാതെ നിന്നു. ജോസ് ബട്‌ലറുടെ (0) വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തയ്ക്കായി വെങ്കടേഷ് അയ്യര്‍ (42 പന്തില്‍ 57) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. യൂസ്‌വേന്ദ്ര ചാഹല്‍ രാജസ്ഥാനായി നാല് വിക്കറ്റെടുത്തു. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമാവാനും ചാഹലിന് സാധിച്ചു. നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് ചാഹല്‍ വഴങ്ങിയത്. ട്രന്റ് ബോള്‍ട്ടിന് രണ്ട് വിക്കറ്റുണ്ട്. 

നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സടിച്ചാണ് ജയ്‌സ്വാള്‍ തുടങ്ങിയത്. നിതീഷ് റാണയെറിഞ്ഞ ആദ്യ ഓവറില്‍ 26 റണ്‍സ് പിറന്നു. രണ്ട് സിക്‌സും മൂന്ന് ഫോറും ആദ്യ ഓവറിലുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഓവറില്‍ ബട്‌ലര്‍ റണ്ണൗട്ടായി. എങ്കിലും ജയ്‌സ്വാള്‍ ആക്രമണം തുടര്‍ന്നു. മുന്നാം ഓവറില്‍ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഐപിഎല്ലിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയാണിത്. 14 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുള്ള കെ എല്‍ രാഹുല്‍, പാറ്റ് കമ്മിന്‍സ് എന്നിവരെയാണ് ജയസ്വാള്‍ മറികടന്നത്. മൂന്നാമനായി സഞ്ജുവും എത്തിയതോടെ രാജസ്ഥാന്‍ വേഗത്തില്‍ വിജയത്തിലേക്കെത്തി. 47 പന്തുകള്‍ നേരിട്ട ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സില്‍ അഞ്ച് സിക്‌സും 13 ഫോറുമുണ്ടായിരുന്നു. സഞ്ജു അഞ്ച് സിക്‌സും രണ്ട് ഫോറും നേടി. ഇരുവരും മൂന്നാം വിക്കറ്റില്‍ 121 റണ്‍സ് നേടി.

കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ റോയ് മടങ്ങുന്നത്. ബോള്‍ട്ടിന്റെ പന്തില്‍ ബൗണ്ടറി ലൈനില്‍ ഷിംറോ ഹെറ്റ്‌മെയറുടെ അവിശ്വനീയ ക്യാച്ച്. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. അഞ്ചാം ഓവറില്‍ സഹഓപ്പമര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനേയും (18) ബോള്‍ട്ട് മടക്കി. ഇത്തവണ സന്ദീപ് ശര്‍മയ്ക്ക് ക്യാച്ച്. തുടര്‍ന്ന് വെങ്കടേഷ്- നിതീഷ് റാണ (22) സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ റാണയെ പുറത്താക്കി ചാഹല്‍ ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസിലെത്തിയ ആന്ദ്രേ റസ്സല്‍ (10), ഷാര്‍ദുല്‍ ഠാക്കൂര്‍ (1), റിങ്കു സിംഗ് (16) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. 

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, കെ എം ആസിഫ്, യൂസ്‌വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ. 

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്, ജേസണ്‍ റോയ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആേ്രന്ദ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, അനുകൂല്‍ റോയ് ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി...

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

Popular this week