24.9 C
Kottayam
Wednesday, May 15, 2024

പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നു, 6 മാസം മുമ്ബ് സംഭരിച്ച നെല്ലിന്‍റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതി

Must read

കൊച്ചി: നെല്ല് സംഭരണ വിഷയത്തില്‍ താൻ പറഞ്ഞ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നതായി നടന്‍ ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ല.

കര്‍ഷക പക്ഷത്താണ് താൻ. ആറു മാസം മുമ്ബ് സംഭരിച്ച നെല്ലിന്‍റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിക്കുന്നു. കളമശേരിയിലെ വേദിയില്‍ താൻ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്.

കര്‍ഷകരുടെ വിഷയം വേദിയില്‍ പറയാതെ നേരിട്ട് പറഞ്ഞാല്‍ അത് ലക്ഷ്യപ്രാപ്തിയില്‍ എത്തില്ല. അതുകൊണ്ടാണ് വേദിയില്‍ തന്നെ പറയാൻ തീരുമാനിച്ചതെന്നും ജയസൂര്യ പറഞ്ഞു. ഒരു മലയാള ദിനപത്രത്തിലെ കുറിപ്പിലാണ് താരത്തിന്‍റെ വിശദീകരണം.

കര്‍ഷക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടൻ ജയസൂര്യ നടത്തിയ പരാമര്‍ശത്തില്‍ ചര്‍ച്ച തുടരുകയാണ്. സമൂഹമാധ്യമങ്ങളില്‍ ജയസൂര്യയെ അനുകൂലിച്ചും വിമര്‍ശിച്ചുമാണ് അഭിപ്രായ പ്രകടനങ്ങള്‍. കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യത്തെ കര്‍ഷകര്‍ സമരം നടത്തിയപ്പോള്‍ പ്രതികരിക്കാത്ത ജയസൂര്യയുടെ നിലപാട് ഇരട്ടത്താപ്പ് എന്നാണ് വിമര്‍ശനം.

എന്നാല്‍ ഓണത്തിന് ശേഷം സംസ്ഥാനത്തിന് പുറത്തു യാത്രയിലായ നടൻ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും തുടര്‍ പ്രതികരണങ്ങള്‍ അറിയിച്ചിട്ടില്ല. നടന്റെ അഭിപ്രായം വസ്തുതാ വിരുദ്ധമെന്ന് കൃഷി മന്ത്രിയും ഭക്ഷ്യ മന്ത്രിയും പ്രതികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week