തൃശൂര്‍: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപിക്ക് എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം കലക്കിയത് എഡിജിപി അജിത്കുമാറെന്ന് ജനയുഗത്തിലെ ആക്ഷേപഹാസ്യ പംക്തിയില്‍ ‘അജിത് കുമാറും ഓടുന്ന കുതിരയും’ എന്ന പേരിലുള്ള കുറിപ്പിലൂടെ വിമര്‍ശിക്കുന്നു. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴി പോലെയാണ് പുരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തമെന്നും ജനയുഗം പരിഹസിക്കുന്നു. അജിത് കുമാര്‍ നല്‍കിയത് തട്ടിക്കൂട്ട് റിപ്പോര്‍ട്ടെന്നാണ് വിമര്‍ശനം.
റിപ്പോര്‍ട്ട് തട്ടിക്കൂട്ടാണെന്നും എഡിജിപി രംഗത്ത് ഉള്ളപ്പോള്‍ എസ്പിക്ക് എങ്ങനെ പൂരം നിയന്ത്രിക്കാനാകുമെന്നും പംക്തിയില്‍ ചോദിക്കുന്നു. പൂരം കലക്കിയത് അജിത് കുമാറാണെന്ന് പൂരത്തിന്റെ സമയത്തുള്ള വീഡിയോ ഉദ്ധരിച്ച് കുറിപ്പില്‍ പരാമര്‍ശിക്കുന്നു. ‘ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം.
പൂരം കലക്കല്‍ വേളയിലെ ഒരു ചിത്രം പുറത്തു വന്നിട്ടുണ്ട്. പൂര പരിപാടികള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. പൂരം എങ്ങനെ ഭംഗിയാക്കാമെന്നതിന് പകരം എങ്ങനെ കുളമാക്കാം, പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാമെന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് കുമാര്‍ നടത്തുന്നത് ആ വീഡിയോയില്‍ കാണാം,’ പംക്തിയില്‍ പറയുന്നു.
പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍ തന്നെ കലക്കല്‍ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കാനാവുമോയെന്നും ജനയുഗം ചോദിക്കുന്നു. തൃശൂര്‍ പൂരം അലങ്കോലമായപ്പോഴുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. ഭക്തജനങ്ങളെ എഡിജിപി അജിത് കുമാര്‍ അഭിസംബോധന ചെയ്യുന്നതാണ് ഈ ചിത്രം. പൂരം പരിപാടികള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി അജിത് കുമാര്‍ സ്വയം കുറ്റമുക്തനായെന്നും ജനയുഗം ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ബാഹ്യ ഇടപെടലില്ലെന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെയാണ് ജനയുഗം കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. . ‘പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍തന്നെ കലക്കല്‍ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കാനാവുമോ.
നാണംകെട്ട റിപ്പോര്‍ട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് അജിത് കുമാര്‍ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പൂരം കലക്കല്‍ റിപ്പോര്‍ട്ട്. ‘ഓടുന്ന കുതിരയ്ക്ക് ആടുന്ന…. ഭൂഷണം’ എന്നാണല്ലോ ചൊല്ല്!’ -ദേവിക എന്ന പേരില്‍ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
‘ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. പരിചയക്കുറവുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രിച്ച എസ്പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയില്‍ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോര്‍ട്ട്. പൂരം കലക്കല്‍ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്.
കലക്കലില്‍ പ്രതിഷേധിക്കുന്ന ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ചിത്രം. ചാരനിറത്തിലുള്ള ഷര്‍ട്ടുധാരി. ഇരുകൈകളും ലോകരക്ഷകനായ കര്‍ത്താവിനെപ്പോലെ അന്തരീക്ഷത്തിലേക്കുയര്‍ത്തി അനുഗ്രഹിക്കുംവണ്ണമുള്ള ചിത്രം. പൂര പരിപാടികള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തില്‍ വ്യക്തം.
എഡിജിപി രംഗത്തുള്ളപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെ പൂരം എങ്ങനെ ഭംഗിയാക്കാമെന്നതിനുപകരം എങ്ങനെ കുളമാക്കാം, പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് നടത്തുന്നത് ആ വിഡിയോയില്‍ കാണാം. പൂരം കലക്കിയതിന് ചുക്കാന്‍ പിടിച്ച അജിത് കുമാര്‍തന്നെ കലക്കല്‍ അന്വേഷണം നടത്തിയാല്‍ താന്‍ കലക്കിയില്ല എന്ന റിപ്പോര്‍ട്ടല്ലാതെ നല്‍കാനാവുമോ’ -ലേഖനത്തില്‍ ചോദിക്കുന്നു.
പൂരം കലക്കിയതില്‍ ബോധപൂര്‍വമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. അന്നത്തെ സിറ്റി പൊലീസ് കമീഷണറായിരുന്നു അങ്കിത് അശോകിനെ മാത്രമാണ് ഇതില്‍ കുറ്റപ്പെടുത്തിയത്. കമീഷണര്‍ അങ്കിത് അശോകിന്റെ പരിചയക്കുറവാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും പുറത്ത് വരാത്തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
അതേസമയം പൂരം കലക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എം.ആര്‍ അജിത്കുമാര്‍ ആണെന്നാണ് പി.വി അന്‍വര്‍ എംഎല്‍എയും പ്രതിപക്ഷവും ആരോപിക്കുന്നത്. യു.ഡി.എഫും എല്‍.ഡി.എഫിലെ മറ്റുകക്ഷികളും റിപ്പോര്‍ട്ടിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
അന്വേഷണ റിപ്പോര്‍ട്ട് 24ന് മുമ്പ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ടോടെ എ.ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബിജെപിക്ക് തൃശൂരില്‍ വഴിയൊരുക്കാന്‍ ആസൂത്രിതമായി പൂരം കലക്കിയെന്നാണ് ഉയര്‍ന്ന ആരോപണം. ഇടതുസ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍ അടക്കം ഇതേ ആരോപണവുമായി രംഗത്തുവന്നിരുന്നു.