23.5 C
Kottayam
Saturday, October 12, 2024

റെയ്‌സിയുടെ ജീവനെടുത്ത ഹെലികോപ്ടര്‍ അപകടത്തിനു പിന്നിലും ഇസ്രായേല്‍?ഇറാന്‍ മുന്‍ പ്രസിഡന്റിന്റെ പക്കല്‍ പേജര്‍ ഉണ്ടായിരുന്നു; വെളിപ്പെടുത്തല്‍

Must read

ടെല്‍ അവീവ്: എന്നും ലോകത്തെ നടുക്കിയ ആക്രമണ രീതികള്‍ കൈമുതലാക്കിയവാണ് മൊസാദ് എന്ന ഇസ്രയേല്‍ ചാരസംഘടന. ലെബനനിലെ ഹിസ്ബുള്ളക്കാരെ നടുക്കിയ പേജര്‍ സ്‌ഫോടനത്തിന് പിന്നിലെ മൊസാദിന്റെ ശൈലി ലോകത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്ടര്‍ അപകടത്തിന് പിന്നിലും മൊസാദിന്റെ കരങ്ങള്‍ ഉണ്ടോ എന്ന സംശയം ഉയരുയാണ്.

ഇറാനിലെ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം പേജര്‍ സ്ഫോടനമാണോ എന്ന സംശയമാണ് പുതിയ പശ്ചാത്തലത്തില്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളുടെ കൈവശമുണ്ടായിരുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകള്‍ വാങ്ങുന്നതില്‍ ഇറാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇറാന്‍ അംബാസിഡര്‍ക്ക് അടക്കം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റെയ്‌സിയും പേജര്‍ ഉപയോഗിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ പശ്ചാത്തലത്തിലാണ് റെയ്‌സിയുടെ ജീവനെടുത്ത ഹെലികോപ്ടര്‍ അപകടം പേജര്‍ സ്‌ഫോടനത്തെ തുടര്‍ന്നാണെന്ന സംശയം ബലപ്പെടുന്നത്.

ഒരു പക്ഷെ ഹിസ്ബുള്ളക്ക് പേജറുകള്‍ ഓര്‍ഡര്‍ ചെയ്തത് പോലും ഇറാനാണോ എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ഇറാനിലെ പാര്‍ലമെന്റ് അംഗമായ അഹമ്മദ് ബഖ്ഷയേഷ് അര്‍ദസ്ഥാനിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. റെയ്സിയുടെ ഒരു ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മേശപ്പുറത്ത് പേജര്‍ ഇരിക്കുന്നതും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. ഇറാനിലെ മുന്‍ സ്പീക്കറായ മുഹമ്മദ് അല്‍ ഹല്‍ബൂസിയാണ് ഈ ചിത്രം പുറത്ത് വിട്ടത്.

അപകട സമയത്ത് റെയ്സി പേജര്‍ കൈവശം വച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ അപകടത്തെ കുറിച്ച് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് ഇറാന്‍ വ്യക്തമാക്കിയത് .

സംഭവത്തില്‍ ദുരൂഹതയില്ലെന്നും മൂടല്‍ മഞ്ഞ് പ്രതികൂലമായെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹെലികോപ്ടറിന് സാങ്കേതികമായി യാതൊരു തകരാറും ഇല്ലായിരുന്നു എന്നാണ് അപകടത്തെ കുറിച്ച് അന്വേഷണം നടത്തിയ വിദഗ്ധരും വ്യക്തമാക്കിയിരുന്നത്.

മേയ് 19നാണ് റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഈസ്റ്റ് അസര്‍ബൈജാനിലെ പര്‍വ്വത പ്രദേശത്ത് തകര്‍ന്നു വീണത്. വിദേശകാര്യമന്ത്രിയായിരുന്ന ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാനും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരിന്നുവെങ്കിലും ഇറാന്‍ തള്ളിക്കളയുകയായിരുന്നു.

ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടത്തിലേക്ക് നയിച്ചത് മോശം കാലാവസ്ഥയെന്നാണ് ഇറാന്റെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്ന കാര്യം. കട്ടിയേറിയ മൂടല്‍ മഞ്ഞ് അടക്കമുള്ള ഘടകങ്ങള്‍ പ്രതികൂലമായെന്ന് ഇന്നലെ പുറത്തുവിട്ട അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.

മേയ് 19നാണ് റെയ്‌സിയും സംഘവും സഞ്ചരിച്ചിരുന്ന കോപ്റ്റര്‍ ഈസ്റ്റ് അസര്‍ബൈജാനിലെ പര്‍വ്വത പ്രദേശത്ത് തകര്‍ന്നു വീണത്. വിദേശകാര്യമന്ത്രിയായിരുന്ന ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാനും അപകടത്തില്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ദുരൂഹതിയില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വീണ്ടും സംശയങ്ങള്‍ ശക്തമാകുകയാണ്.

ഇറാന്‍ സൈന്യത്തിന്റെ കൂടി അറിവോടെയാണ് ഹിസ്ബുള്ളയ്ക്കുവേണ്ടി പേജറുകള്‍ വാങ്ങിയത്. അതുകൊണ്ടുതന്നെ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം വിഷയത്തില്‍ അന്വേഷണം നടത്തുള്ള ആവശ്യവും ശക്തമാകുകയാണ്. 2024 മേയ് 20-ന് ആണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടത്.

അസര്‍ബയ്ജാനുമായിച്ചേര്‍ന്ന അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയില്‍ തകര്‍ന്നുവീഴുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം

ഇടുക്കി: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി നിരങ്ങി ഇറങ്ങി വീടിനു മുകളിലേക്ക് മറിഞ്ഞു. വീട് പൂർണമായും തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനാൽ വലിയ ദുരന്തം ഒഴിവായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറ...

എട്ട് മുൻ ലോക്കൽ സെക്രട്ടറിമാർ അടക്കം എറണാകുളത്ത് 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം...

ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ വീണു

ആലപ്പുഴ: ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള കുഴിയിൽ കാർ വീണു. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻ്റ് ഡോക്ടർമാരായ മിഥു സി വിനോദ്, രാജലക്ഷ്മി എന്നിവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ...

അമ്മയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ലോറിയിടിച്ചു ബസിനടിയിൽപ്പെട്ടു; യുവാവ് മരിച്ചു

ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുതന കുറ്റിശ്ശേരിൽ ഷാജൻ ചാക്കോയുടെ മകൻ സുബിൻ ഷാജൻ (26) ആണ് മരിച്ചത്. ദേശീയപാതയിൽ കരിയിലക്കുളങ്ങര പെട്രോൾ പമ്പിനു സമീപം ആറാം തീയതി വൈകിട്ട്...

റോഡ് ക്രോസ് ചെയ്യവേ സ്കൂട്ടർ ഇടിച്ചു, തെറിച്ച് വീണ വയോധികന് മേൽ ബസ് കയറി; കുന്നംകുളത്ത് 62 കാരന്‍ മരിച്ചു

കുന്നംകുളം: തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍  പന്തല്ലൂരില്‍ സ്‌കൂട്ടര്‍ ഇടിച്ച് റോഡില്‍ വീണ വയോധികന്‍ ബസ് കയറി മരിച്ചു. ചൊവ്വന്നൂര്‍ പന്തല്ലൂര്‍ സ്വദേശി ശശി (62)യാണ് മരിച്ചത്. ഇന്നലെ രാത്രി 8:30 യോടെയാണ് അപകടം...

Popular this week