27.4 C
Kottayam
Wednesday, October 9, 2024

സ്‌കൂള്‍ പഠനകാലം മുതല്‍ ഇടതുപക്ഷ സഹയാത്രികന്‍; വിപ്ലവവഴിയില്‍ തുടക്കം, തെറ്റിയെന്ന് തുറന്നുപറച്ചില്‍; സമൂഹ്യ ക്ഷേമപദ്ധതികള്‍ മുന്നോട്ടുവെച്ച് ഭരണത്തിലേക്ക്‌

Must read

കൊളംബോ: അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് പൊറുതിമുട്ടിയ ശ്രീലങ്കയെ ഇനി നയിക്കു സാമൂഹിക ക്ഷേമം സ്വപ്‌നം കണ്ട പോരാളിയാണ്. തീവ്ര ഇടതുപക്ഷ നേതാവില്‍ നിന്നും നയവ്യതിയാനം വന്ന ആളാണ് അനുര കുമാര ദിസ്സനായകെ. സാധുയവിപ്ലവ വഴിയില്‍ നടന്ന ശേഷം പിന്നീട് അത് തെറ്റായി പോയെന്ന് തുറന്നു പറഞ്ഞ നേതാവ്. സായുധ പോരാട്ടങ്ങള്‍ക്ക് പകരം സാമൂഹിക ക്ഷേമ പദ്ധതികളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ശക്തി വീണ്ടെടുക്കാമെന്ന് തിരിച്ചറിഞ്ഞ വിപ്ലവകാരിയാണ് അദ്ദേഹം. ലങ്കയുടെ ഭാവിയെ ശോഭനമാക്കേണ്ടത് ഈ നേതാവിന്റെ അവശ്യകതയാണ്.

മണിക്കൂറുകള്‍ കൂലിവേല ചെയ്ത് തുച്ഛമായ വേതനം പറ്റുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുക എന്നായിരുന്നു ദിസ്സനായകെ സ്വപ്‌നം കണ്ടെ രാഷ്ട്രീയം. സ്‌കൂള്‍ പഠനകാലം മുതല്‍ ഇടതുപക്ഷ സഹയാത്രികനാണ്. അനുരാധപുര ജില്ലയിലെ ഒരു കുഗ്രാമത്തില്‍ സാധാരണ തൊഴിലാളിയുടെ മകനായി ജനിച്ച ദിസ്സനായകെക്ക് 7.8 ദശലക്ഷം തൊഴിലാളികളുള്ള കൊച്ചുദ്വീപിന്റെ ചരിത്രം മാറ്റിയെഴുതാന്‍ കഴിയുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. കടന്നുവന്ന വഴികളെല്ലാം അതികഠിനമാണ്.

സോഷ്യലിസം നടപ്പാക്കാന്‍ രാജ്യത്ത് രണ്ട് സായുധ വിപ്ലവത്തിന് നേതൃത്വം നല്‍കിയ മാര്‍ക്‌സിസ്റ്റ് -ലെനിനിസ്റ്റ് പാര്‍ട്ടിയായ 'ജനത വിമുക്തി പെരമുന'യിലൂടെയാണ് (ജെ.വി.പി) രാഷ്ട്രീയ രംഗപ്രവേശം. 1987ല്‍ സര്‍ക്കാറിനെതിരെ നടന്ന സായുധ വിപ്ലവ പോരാട്ടത്തിന്റെ തുടക്കത്തിലാണിത്. സോഷ്യലിസ്റ്റ് സ്റ്റുഡന്റ്‌സ് യൂനിയന്റെ ദേശീയ സംഘാടകനായിരുന്നു ഈ സയന്‍സ് ബിരുദധാരി. ജെ.വി.പിയുടെ കേന്ദ്ര പ്രവര്‍ത്തക സമിതിയിലേക്കും പോളിറ്റ്ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത് എ.ഡി.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദിസ്സനായകെയുടെ ജീവിതത്തിലെ വഴിത്തിരിവായി.

2000ത്തിലാണ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയ ജെ.വി.പി വന്‍ വിജയം നേടി. കുരുനെഗല ജില്ലയില്‍നിന്ന് വിജയിച്ച ദിസ്സനായകെ മന്ത്രിയാവുകയും ചെയ്തു. സൂനാമി ദുരിതാശ്വാസ ഏകോപനത്തിനായി എല്‍.ടി.ടി.ഇയുമായി സംയുക്ത സംവിധാനം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് മന്ത്രിപദം രാജിവെച്ചു.

2014ലെ ദേശീയ കണ്‍വെന്‍ഷനിലാണ് സോമവംശ അമരസിംഹയുടെ പകരക്കാരനായി ജെ.വി.പിയുടെ അമരത്തെത്തുന്നത്. പാര്‍ട്ടിയുടെ കലുഷിത രാഷ്ട്രീയ പ്രതിച്ഛായ മാറ്റിയെടുക്കാനായിരുന്നു ആദ്യ ശ്രമം. തീവ്ര സോഷ്യലിസ്റ്റ് നിലപാടുകളില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ബോധ്യമായി. സായുധ കലാപം വലിയ തെറ്റായിപ്പോയെന്ന തുറന്നുപറച്ചില്‍ സിംഹളരുടെ മനസ്സിലേക്കുള്ള ഒരു തീക്കനലായിരുന്നു.

2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി ജനവിധി തേടിയെങ്കിലും വെറും മൂന്നു ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. പക്ഷേ, പരാജയം വിജയത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് തിരിച്ചറിഞ്ഞ ദിസ്സനായകെ സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പുതിയ കാമ്പയിനുകള്‍ക്ക് തുടക്കമിട്ടു.

അഴിമതി നിറഞ്ഞ ഭരണകൂടങ്ങളെ രക്ഷിക്കാന്‍ മാത്രമാണ് ഐ.എം.എഫ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവരുമായി തയാറാക്കിയ കരാറുകള്‍ പുനഃപരിശോധിക്കണമെന്നാണ് ഈ തെരഞ്ഞെടുപ്പില്‍ ഈ ചെറുപ്പക്കാരന്‍ മുന്നോട്ടുവെച്ച നിലപാട്. അധികാരത്തിലെത്തിയാല്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ജീവിതച്ചെലവ് വെട്ടിക്കുറക്കുമെന്നും വാഗ്ദാനം നല്‍കി.

അതേസമയം ഇന്ത്യയുമായി എന്നും നല്ലബന്ധം ആരംഭിക്കുന്ന നേതാവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ നേര്‍ന്നു. അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് അനുര ദിസനായകക്ക് മോദി അഭിനന്ദനം അറിയിച്ചത്. സഹകരണം ശക്തമാക്കാന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം

അനുര കുമാര ദിസനായകെയ്ക്ക് നേരിട്ടെത്തി ആദ്യം അഭിനന്ദനം അറിയിച്ചതും ഇന്ത്യയായിരുന്നു. നിയുക്ത ശ്രീലങ്കന്‍ പ്രസിഡന്റിനെ നേരട്ടെത്തി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സന്തോഷ് ജായാണ് അഭിനന്ദനം അറിയിച്ചത്.

ശീലങ്ക ഇന്ത്യയുടെ വിദേശ നയത്തില്‍ സുപ്രധാന സ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടു പോകാന്‍ ദിസനായകയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോദി വ്യക്തമാക്കി. അനുര കുമാര ദിസനായകെയ്ക്ക് നേരിട്ടെത്തി ആദ്യം അഭിനന്ദനം അറിയിച്ചതും ഇന്ത്യയായിരുന്നു. നിയുക്ത ശ്രീലങ്കന്‍ പ്രസിഡന്റിനെ നേരട്ടെത്തി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സന്തോഷ് ജായാണ് അഭിനന്ദനം അറിയിച്ചത്. അനുരയുമായി കൂടികാഴ്ച നടത്തിയെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമോദനസന്ദേശം അറിയിച്ചതായും ഹൈക്കമ്മീഷണര്‍ സന്തോഷ് ജാ വ്യക്തമാക്കി.

ശ്രീലങ്കയില്‍ ചരിത്രം കുറിച്ച് മിന്നുന്ന ജയവുമായാണ് ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്റ് പദവിയിലെത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അനുര വിജയിച്ചത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാകും അനുര കുമാര. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.

ആകെ പോള്‍ ചെയ്തതിന്റെ 51% വോട്ടും അനുര നേടി. വടക്കന്‍ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയില്‍ നിന്നുള്ള കര്‍ഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛന്‍. 1990 കളില്‍ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 2000-ല്‍ പാര്‍ലമെന്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം. പിന്നീട്, പ്രസിഡന്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു. വീഡിയോയിലൂടെയാണ് അന്‍വര്‍ മാപ്പു പറഞ്ഞിരിക്കുന്നത്. 'പിണറായി അല്ല പിണറായിയുടെ...

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. നാലു മണിക്ക് ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വരവിലാസത്തെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി. പൊലീസില്‍ ഒരുപാട് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം...

ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല; ചോദ്യം ചെയ്യൽ നോട്ടീസ് നൽകി

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിൽ ശ്രീനാഥ് ഭാസിയെ വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ പൊലീസ്. എന്നാൽ താരത്തിൻ്റെ മേൽവിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിന്...

ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിനെ ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ്

കൊച്ചി: ​ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. മരട് പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നടനാ ശ്രീനാഥ് ഭാസിയെയും ചോദ്യം...

ജൂലൈയിലെ 75 ലക്ഷം 25 കോടിയായി..കയ്യും കാലും വിറയ്ക്കുന്നു..; 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

വയനാട്: കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. താൻ വിറ്റ...

Popular this week