ജമ്മു കശ്മീരില്‍ മഞ്ഞ് വീഴ്ച ശക്തമായി; ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 75 ആയി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞ് വീഴ്ച ശക്തമായി. ബുദ്ഗാമില്‍ കാറ്റിലും മഞ്ഞ് വീഴ്ചയിലും പെട്ട് ഒറ്റപ്പെട്ടുപോയ 16 പേരെ പൊലീസ് രക്ഷപ്പെടുത്തി. ജമ്മു കശ്മീരിന്റെ താഴ്ന്ന ഭാഗങ്ങളില്‍ കനത്ത മഴയും ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ചയും ശക്തമാണ്.
മഞ്ഞ് വീണ് ദേശീയ പാതകളിലടക്കം ഗതാഗതം മുടങ്ങി. ഉത്തരാഖണ്ഡില്‍ മത്ത് വീഴ്ചക്കൊപ്പം വീണ്ടും മഴ ശക്തമാകുന്നു. വരും മണിക്കൂറില്‍ ഉത്തരകാശി, ഡറാഡൂണ്‍, ചമോലി, ഹരിദ്വാര്‍, നൈനിറ്റാള്‍,ചമ്പാവത്ത് ജില്ലകളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.
മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 75 ആയി. ഉത്തരകാശിയില്‍ കാണാതായ രണ്ട് പര്‍വതാരോഹകര്‍ക്കായുള്ള തിരച്ചില്‍ പ്രതികൂല കാലാവസ്ഥ കാരണം നിര്‍ത്തിവച്ചു. വടക്കന്‍ പശ്ചിമബംഗാള്‍ മേഖലയായ ഡാര്‍ജിലിങ്ങില്‍ മഴ ഇപ്പോഴും തുടരുകയാണ്. മഴകെടുതി രൂക്ഷമായ ഡാര്‍ജിലിങ്ങില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് സന്ദര്‍ശനം നടത്തും. ഡല്‍ഹിയിലും ഇന്ന് കനത്തമഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ട്.
അതേസമയം, ജമ്മു കശ്മീർ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പുൽവാമ ഭീകരാക്രമണത്തിലെ രക്തസാക്ഷികൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാജ്ഞലികൾ അർപ്പിക്കും. പുൽവാമയിലെ ലാത്ത്‌പോറയിലുള്ള സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിൽ എത്തിയാകും ആഭ്യന്തരമന്ത്രി വീരമ്യത്യുവരിച്ച സി.ആർ.പി.എഫ് സേനാംഗങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കുക.
കഴിഞ്ഞ ദിവസങ്ങൾ ഭീകരാക്രമണങ്ങൾ നടന്ന മേഖലയാണ് ലാത്ത്‌പോറ. ആഭ്യന്തരമന്ത്രിയുടെ സന്ദർശനം മുൻ നിർത്തി കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇന്ന് രാവിലെ ജമ്മുവിൽ എത്തുന്ന ആഭ്യന്തരമന്ത്രി ഭഗ് വതി നഗറിൽ ബി.ജെ.പി റാലിയെ അഭിസമ്പോദന ചെയ്യും. ബി.ജെ.പി ഓഫിസ് സന്ദർശിക്കുന്ന അദ്ദേഹം കേന്ദ്രസർക്കാറിന്റെ ക്ഷേമപദ്ധതിയുമായി ബന്ധപ്പെട്ട പൊതുജന സമ്പർക്കപരിപാടിയിലും ഭാഗമാകും. നാളെ ആണ് മൂന്ന് ദിവസത്തെ സന്ദർശനം അവസാനിക്കുക.