KeralaNews

ജമീലയുടെ സ്ഥാനാര്‍ഥിത്വം;പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

പാലക്കാട്: തരൂര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി സിപിഎം പാലക്കാട് ഘടകത്തിലെ കലാപം കൂടുതല്‍ രൂക്ഷമാകുന്നു. മന്ത്രി എ.കെ ബാലന്റെ ഭാര്യപി.കെ ജമീലയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. ജമീലയെ മത്സരിപ്പിച്ചാല്‍ അത് എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന്  ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടതായാണ് വിവരം.

നേതാക്കളുടെ സമ്മര്‍ദംമൂലം പി കെ ജമീലയുടെ സ്ഥാനാര്‍ഥിത്വം വേണ്ടെന്ന് വെക്കുമെന്ന് സൂചനകളുണ്ട്. പി കെ ജമീല സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പാലക്കാട് നഗരത്തിലും തരൂരിലും ഇന്ന് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പായതോടെയാണ് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് പരിസരം, തരൂര്‍ മണ്ഡലത്തിലെ വിവിധ ഇടങ്ങള്‍ എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

തരൂരില്‍ ആദ്യം പരിഗണിക്കപ്പെട്ടിരുന്ന പട്ടികജാതി ക്ഷേമസമിതി നേതാവ് വാവ പൊന്നു കുട്ടന്‍ വേണ്ടിയും പോസ്റ്ററുകള്‍ ഉണ്ട്. കുടുംബവാഴ്ച അറപ്പ് എന്നുപറയുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് സേവ് സിപിഎം ഫോറം എന്ന പേരിലായിരുന്നു. അതേസമയം നിലവിലുള്ളത് അന്തിമപട്ടിക അല്ല എന്നും നിര്‍ദേശങ്ങള്‍ മാത്രം എന്നും പറഞ്ഞ് പോസ്റ്റുകളെ എകെ ബാലന്‍ തള്ളിക്കളഞ്ഞു.

 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button