24.9 C
Kottayam
Saturday, June 6, 2026

കശ്​മീര്‍ സ്വര്‍ഗമാണെങ്കിൽ പിന്നെ ബംഗാള്‍ കശ്​മീരായി മാറുന്നതില്‍ എന്താണ്​ തെറ്റ്: തുറന്നടിച്ച് ഒമര്‍ അബ്ദുള്ള

Must read

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിയ്ക്ക് മറുപടിയുമായി ജമ്മുകശ്​മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്​ദുള്ള. തൃണമൂല്‍ കോണ്‍ഗ്രസ്​ വീണ്ടും അധികാരത്തിലെത്തിയാല്‍ ബംഗാള്‍ കശ്​മീരാകുമെന്ന ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിയുടെ പരാമര്‍ശത്തിനാണ് ഉമര്‍ അബ്​ദുള്ള രംഗത്ത് എത്തിയത്. 2019 മുതല്‍ കശ്മീര്‍ സ്വര്‍ഗ തുല്യമാണെന്നാണ് ബിജെപിക്കാര്‍ പറഞ്ഞു നടക്കുന്നത്. പിന്നെ ബംഗാള്‍ കശ്മീരായാല്‍ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. ബംഗാളികള്‍ കശ്മീരിനെ സ്‌നേഹിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ സുവേന്തു പറഞ്ഞ മണ്ടത്തരം ക്ഷമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്​മീര്‍ സ്വര്‍ഗമായെന്നാണ്​ ബി.ജെ.പി പറയുന്നത്​. അപ്പോള്‍ പിന്നെ ബംഗാള്‍ കശ്​മീരായി മാറുന്നതില്‍ എന്താണ്​ തെറ്റെന്ന്​ ഉമര്‍ അബ്​ദുല്ല ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്നാണ് സുവേന്തു അധികാരി ബെഹാലയിലെ റാലിയില്‍ പറഞ്ഞത്. സുവേന്തുവിന്റെ പാരമര്‍ശനത്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week