ജഗതി തിരിച്ചുവരുന്നു,അത്ഭുതവാര്‍ത്ത ഉടന്‍ പ്രതീക്ഷിയ്ക്കാമെന്ന് മകന്‍

തിരുവനന്തപുരം : മലയാളത്തിലെ ഹാസ്യചക്രവര്‍ത്തി ജഗതിശ്രീകുമാറിനെ കുറിച്ച് അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയുമായി കുടുംബാംഗങ്ങളും ഡോക്ടര്‍മാരും. ജഗതി ശ്രീകുമാര്‍ പഴയതു പോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ സാക്ഷ്യപ്പെടുത്തല്‍. ജഗതിയുടെ മകന്‍ രാജ്കുമാറാണ് ഈ സന്തോഷവിവരം പങ്കുവച്ചത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞതായി രാജ്കുമാര്‍ വ്യക്തമാക്കുന്നു.

‘ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍മാര്‍ വിളിക്കും. നല്ല ലക്ഷണമാണെന്നാണ് അവര്‍ പറയുന്നത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരുദിവസം പപ്പ പഴയതുപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളോട് പറയാറുണ്ട്. വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകുന്നുണ്ട്. മുമ്പത്തേക്കാള്‍ പ്രസരിപ്പും ഉണ്ട്. സന്തോഷം ആണെങ്കിലും ദുഖം ആണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും ക്യാമറയുടെ മുന്നില്‍ തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്’രാജ്കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News