BusinessNationalNews

ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു

ഹോണ്ട തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായി ഒരു കുഞ്ഞന്‍ ഹാച്ച്ബാക്ക് മോഡലിനെയാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഈ മാസം ആദ്യം യൂറോപ്പില്‍ പുറത്തിറങ്ങിയ ഹോണ്ട e സിറ്റി ഡ്രൈവിംഗിന് മാത്രമുള്ള ഒരു കോംപാക്ട് മോഡലാണ്. ബാറ്ററി ഇവി വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന ടെസ്ല Inc, മോഡല്‍ 3 സെഡാന്‍, ഔഡി AG, ഹ്യുണ്ടായി എസ്യുവി പതിപ്പുകള്‍ ഉയര്‍ന്ന ഡ്രൈവിംഗ് ശ്രേണിക്കും പ്രകടനത്തിനുമാണ് പ്രാധാന്യം കൊടുക്കുന്നത്.

1960 മുതല്‍ ഹോണ്ടയുടെ ക്ലാസിക് N360, N600 മോഡലുകളെ ആവിഷ്‌കരിക്കുന്ന ഒരു റെട്രോ, അള്‍ട്രാ കോംപാക്ട് ഡിസൈന്‍ ഉപയോഗിച്ച് രണ്ട്-വാതിലുകളുള്ള ഹോണ്ട e ഒരു ഉയര്‍ന്ന സിറ്റി കാറായി രൂപംകൊണ്ടിരിക്കുന്നു. ഇതിന്റെ വില 33,000 യൂറോയാണ്. ഇത് ദൈര്‍ഘ്യമേറിയ ഡ്രൈവിംഗ് ശ്രേണി നല്‍കുന്ന റെനോ സോയി ZE50 ഇലക്ട്രിക്കിനേക്കാള്‍ ചെലവേറിയതാണ്.

ഇടുങ്ങിയ വഴികളില്‍ എളുപ്പത്തില്‍ യു-ടേണുകള്‍ പ്രാപ്തമാക്കുന്നതിന് കൃത്യവും ഷാര്‍പ്പുമായ കൈകാര്യം ചെയ്യലിനുമാണ് ഹോണ്ട എഞ്ചിനീയര്‍മാര്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. പാര്‍ക്കിംഗ് സമയത്ത് തടസങ്ങളും കൂട്ടിയിടി ഒഴിവാക്കുന്നതിനുമായി സൈഡ് മിററുകള്‍ ഇന്റീരിയര്‍ ഡിസ്‌പ്ലേകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചതും ശ്രദ്ധേയമാണ്.

ഒക്ടോബര്‍ അവസാനത്തോടെ വില്‍പ്പനയ്ക്കെത്തുന്ന ഹോണ്ട e യൂറോപ്പിലും ജപ്പാനിലും മാത്രമേ ലഭ്യമാവുകയുള്ളൂ. യൂറോപ്പില്‍ 1,000 യൂണിറ്റിന്റെ വാര്‍ഷിക വില്‍പ്പനയും ജപ്പാനില്‍ 1,000 യൂണിറ്റിന്റെ വില്‍പ്പനയുമാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker