EntertainmentKeralaNews

ജാഫർ ഇടുക്കി അർപ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന “മാംഗോ മുറി”; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി:ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാംഗോ മുറിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.

പ്രിയ താരങ്ങളായ വിനീത് ശ്രീനിവാസനും, ബേസിൽ ജോസഫും ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. വളരെ വ്യത്യസ്ഥമായ പ്രമേയവും അതിനനുസരിച്ച പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പുതുമുഖം സ്വിയ ആണ് ചിത്രത്തിൽ നായികയാവുന്നത്.

സംവിധായകൻ്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേർന്നാണ്. ഇവരെ കൂടാതെ സിബി തോമസ്, ശ്രീകാന്ത് മുരളി, ടിറ്റോ വിൽസൺ, ലാലി പി.എം., അജിഷാ പ്രഭാകരൻ, കണ്ണൻ സാഗർ, ബിനു മണമ്പൂർ, ജോയ് അറക്കുളം, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

സതീഷ് മനോഹർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: ഫോർ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യു & വിഷ്ണു രവി ശക്തി, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ: കല്ലാർ അനിൽ, ചമയം: ഉദയൻ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത്‌ കുമാരപുരം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അരുൺ ഉടുമ്പൻചോല,

അസ്സോസിയേറ്റ് ഡയറക്ടർ: ശരത് അനിൽ, അസിസ്റ്റന്റ് ഡയറക്ടർ: അജ്മൽ & ശ്രീജിത്ത്‌ വിദ്യാധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനീഷ് ഇടുക്കി, ശബ്ദ സംവിധാനം: ചാൾസ്, പരസ്യകല: ശ്രീജിത്ത്‌ വിദ്യാധർ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: നൗഷാദ് കണ്ണൂർ, ഡിസൈൻസ്: യെല്ലോടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker