28.9 C
Kottayam
Sunday, June 14, 2026

അനുജത്തിയുമായി അടുക്കാന്‍ ചേച്ചിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഐ.ടി വിദ്യാര്‍ത്ഥിയുടെ ബ്ലാക്ക്‌മെയിലിംഗ്; ഒടുവില്‍ കിട്ടയത് എട്ടിന്റെ പണി

Must read

അഹമ്മദാബാദ്: ഗുജറാത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത കൗമാരക്കാരന്‍ അറസ്റ്റില്‍. യുവതിയുടെ സഹോദരിയുമായി അടുപ്പത്തിലാവാനാണ് കൗമാരക്കാരന്‍ വിചിത്രമായ പ്രവൃത്തി ചെയ്തതെന്ന് പോലീസ് പറയുന്നു.

സൂറത്തിലാണ് സംഭവം. 18 വയസുള്ള ബിഎസ്സി ഐടി വിദ്യാര്‍ഥിയാണ് പിടിയിലായത്. സോഷ്യല്‍മീഡിയയിലൂടെ യുവതിയെ അപമാനിക്കാനാണ് 18കാരന്‍ ശ്രമിച്ചത്. ഇതിലൂടെ യുവതിയുടെ സഹോദരിയുമായി അടുപ്പത്തിലാവാന്‍ സാധിക്കുമെന്നാണ് കൗമാരക്കാരന്‍ കരുതിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് സഹോദരിമാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

മൂന്ന് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ തുടങ്ങി യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു കൊടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത കേസിലാണ് സുമിത് അഗേരയാണ് അറസ്റ്റിലായത്. സകൂള്‍ കാലം മുതല്‍ യുവതിയുടെ ഇളയ സഹോദരിയെ അഗേരയ്ക്ക് ഇഷ്ടമാണ്. കൂടുതല്‍ അടുക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയുടെ സഹോദരിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്തതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയ്ക്കും സഹോദരിക്കും കൂട്ടുകാരനുമാണ് ചിത്രങ്ങള്‍ അയച്ചു കൊടുത്തത്.

താന്‍ ഐടി വിദ്യാര്‍ഥിയായത് കൊണ്ട് പെണ്‍കുട്ടി തന്റെ സഹായം തേടുമെന്ന് വിചാരിച്ചാണ് കൗമാരക്കാരന്‍ ഈ കൃത്യത്തിന് മുതിര്‍ന്നത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടു സഹോദരിമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് അഗേരയെ പോലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -

സ്‌കൂള്‍ തലം മുതല്‍ താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുമായി അടുക്കുന്നതിനാണ് ഇങ്ങനെയൊക്കേ ചെയ്തതെന്ന് കൗമാരക്കാരന്‍ പറഞ്ഞു. ടിവി ക്രൈം ഷോയാണ് ആസൂത്രണത്തിന് പ്രേരണ നല്‍കിയത്. നിലവില്‍ പെണ്‍കുട്ടിയും അഗേരയും വ്യത്യസ്ത കോളജുകളിലാണ് പഠിക്കുന്നത്. അടുപ്പം നിലനിര്‍ത്തി കല്യാണം കഴിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്തതെന്ന് കൗമാരക്കാന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹനിശ്ചയം കഴിഞ്ഞാലും സ്ത്രീയുടെ ശരീരത്തിൽ പുരുഷന് അവകാശമില്ല; ഒത്തുതീർപ്പായാലും ബലാത്സംഗക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹനിശ്ചയം കഴിഞ്ഞു എന്നതുകൊണ്ട് മാത്രം പ്രതിശ്രുത വധുവിന്റെ ശരീരത്തിന്മേൽ പുരുഷന് യാതൊരുവിധ അവകാശവുമില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. പ്രതിശ്രുത വരനെതിരെയുള്ള ബലാത്സംഗക്കേസ് ഇരയുമായി ഒത്തുതീർപ്പിലെത്തിയാൽ പോലും നിയമപരമായി റദ്ദാക്കാൻ സാധിക്കില്ലെന്ന് കോടതി...

ഉത്തരാഖണ്ഡിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ വൻ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, ഗ്രാമത്തിൽ വൻ പോലീസ് സന്നാഹം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ കടുത്ത തർക്കം വൻ വർഗ്ഗീയ-വിഭാഗീയ സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയ മാരകമായ ആക്രമണത്തിൽ ഒരാൾ ക്രൂരമായി കൊല്ലപ്പെട്ടു....

‘പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയം അളന്ന് നോക്കാറുണ്ട്…!നിര്‍ബന്ധിത അവധിക്ക് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് സസ്പെന്‍ഷനും വിലക്കും; സൈബര്‍ പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി സേജല്‍ പവാറിനെതിരെ മുംബൈ കെ.ഇ.എം മെഡിക്കല്‍ കോളേജ് അധികൃതര്‍ കര്‍ശന അച്ചടക്കനടപടി...

കെ.എസ്.ആർ.ടി.സിയിൽ നാളെ മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, പക്ഷെ ടിക്കറ്റ് എടുക്കണം, അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. യു.ഡി.എഫ്. സർക്കാർ മുന്നോട്ടുവെച്ച...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു...

Popular this week