KeralaNews

ബോബി ചെമ്മണ്ണൂര്‍ മികച്ച ഒരു ബിസിനസ് മാനാണ്, മാര്‍ക്കറ്റിംഗിനെ കുറിച്ച് ഉത്തമ ബോധ്യമുള്ള മനുഷ്യന്‍; ജസ്ല മാടശേരി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വിഷയത്തില്‍ കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂറിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ബോബി ചെമ്മണ്ണൂര്‍ വളരെ മികച്ച ബിസിനസ് മാന്‍ ആണെന്നും പുതിയ കാലത്തിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ അദ്ദേഹത്തിന് കാര്യമായ അറിവുണ്ടെന്നും പറയുകയാണ് ആക്ടിവിസ്റ്റും ബിഗ്ബോസ് താരവുമായ ജസ്ല മാടശ്ശേരി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജസ്ലയുടെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:

പലപ്പോഴും പല സുഹൃത്തുക്കളും ബോബി ചെമ്മണ്ണൂരിനെ ട്രോളുന്നതും അപമാനിക്കുന്നത് കേള്‍ക്കുമ്പോളും ഞാനവരോട് പറയും അയാളോളം മികച്ചൊരു ബിസിനസ് മാന്‍ ഇവിടെ ഇല്ലെന്ന്. 2 വര്‍ഷം കുത്തിയിരുന്ന് ഞാന്‍ പുസ്തകത്തില്‍ പഠിച്ച MBA യുടെ പ്രാക്ടിക്കല്‍ വിഷ്യല്‍ study ആണ് ബോബി ചെമ്മണ്ണൂരിലൂടെ ഞാന്‍ അറിഞ്ഞത്.

ഓരോ ബിസിനസ് കാരനും തന്റെ ബ്രാന്റ് നെയിം ആളുകളുടെ ഉള്ളിലെത്തിക്കാന്‍ വര്‍ഷങ്ങളുടെ പ്രയത്നമെടുക്കുന്നു..അതിന് വേണ്ടിയുള്ള പരസ്യങ്ങളും ചിത്രങ്ങളും സ്പോണ്‍സര്‍ഷിപ്പുകളും കോടികള്‍ മുടക്കി ചെയ്യുന്നു..എന്നിട്ട് പോലും പേരറിയുന്ന പലരുടെയും ലോഗോ പോലും നമ്മുടെ മനസ്സിലില്ല..അതാരുടെ ബ്രാന്റ് ആണ് ഹാര്‍ഡ് വര്‍ക്കാണ് എന്ന് പോലും നമുക്കറിയില്ല.

എന്നാല്‍ ഏറ്റവും മികച്ച എന്നാല്‍ വ്യത്യസ്ഥമായ മാര്‍ക്കറ്റിങ് & പ്രമോഷന്‍ രീതിയിലൂടെ നമ്മുടെ ഹൃദയത്തില്‍ നില്‍ക്കുന്ന ബ്രാന്റ് നെയിം ആണ് boby യും ചെമ്മണ്ണൂരും. സാധാരണക്കാരന് സ്വപ്നം കാണാന് മാത്രം കഴിയുന്ന പല സൗഭാഗ്യങ്ങളും നല്‍കിയത് ബോബി തന്നെയാണ്….മറഡോണയും ബോബിയുടെ കാര്‍ കലക്ഷനുമടക്കം സാധാരണക്കാരന്റെ സ്നേഹമായി. അത് ബ്രാന്റിന്റെ ട്രസ്റ്റും ലോയല്‍റ്റിയും വര്‍ധിപ്പിച്ചു.

ബോബി ചെമ്മണ്ണൂര്‍ മറ്റു ജ്വല്ലറികളെ പോലെ കൂടുതല്‍ പരസ്യങ്ങള്‍ കൊണ്ട് നമ്മളെ വെറുപ്പിക്കുന്നില്ല..എന്നാല്‍ നമ്മുടെ ഒഴിവു സമയങ്ങള്‍ മനസ്സ് തുറന്ന് ട്രോളുകളിട്ട് തന്ന് ചിരിപ്പിക്കാനും ചിന്തിക്കാനും അവസരങ്ങള്‍ തന്നു..അത് കൊണ്ട് തന്നെ നമ്മള്‍ ബോബിയെയും ബോബിയുടെ ബ്രാന്റിനെയും മറക്കില്ല.

കാലം മാറി..ടിവിക് മുന്നിലിരുന്ന് പരസ്യം കണ്ട് നേരം കളയാന്‍ നമ്മള്‍ക്കെവിടെ നേരം.ഇത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ കാലമാണ്..സാമൂഹ്യ മാധ്യമം തന്നെയാണ് നമ്മുടെ ഇടം. ബോബിയുടെ ദീര്‍ഘവീക്ഷണവും അത് തന്നെയാണ്.. അയാളെയെന്നല്ല..ആരെ നിങ്ങള്‍ വിടാതെ പിന്തുടര്‍ന്ന് തെറിവിളിക്കുകയും ട്രോളുകയും ചെയ്യുന്നുവോ..അവര്‍ വളരും..

പണ്ട് കെ കരുണാകരനോട്..ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു..നിങ്ങള്‍ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നല്ലോ എന്ന്.ഈ നെഗറ്റിവിറ്റിയെ എങ്ങനെ കാണുന്നു എന്ന്..അദ്ദേഹം പറഞ്ഞു. Negative ആയാലും പോസിറ്റീവ് ആയാലും പബ്ലിസിറ്റിയല്ലെ. അത് നല്ലതാണ്..രണ്ടും ഒരാളെ വളര്‍ത്തുമെന്ന്.

പക്ഷെ ബോബി ചെമ്മണ്ണൂരിനെ തളര്‍ത്താല്‍ പലരും മെനക്കെട്ട് ഇറങ്ങുന്നു.അദ്ദേഹമതിനെ ആസ്വദിക്കുന്നു.കാരണം നിങ്ങള്‍ ഓരോ മിനിട് വീഡിയോയും ട്രോളുകളും ചെയ്യുമ്പോഴും നിങ്ങടെ സമയം നിങ്ങടെ ക്രിയേറ്റിവിറ്റി എല്ലാം ജീവിതത്തില്‍ അയാള്‍ക്ക് വേണ്ടി ചിലവഴിക്കുന്നു എന്നാണ്..
അയാള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ സമൂഹത്തിന് ഉപകാരപ്പെടുകയും അയാളെ വളര്‍ത്തുകയും ചെയ്യുന്നു.
തന്റെ കയ്യിലുള്ളത് എങ്ങനെ പൈസചിലവില്ലാതെ മാര്‍ക്കറ്റ് ചെയ്യാം എന്ന് ബോധ്യമുള്ള മനുഷ്യന്‍.

well ,he is using CSR.
ഒന്ന് മാത്രം പറയുന്നു.

ഒരു MBA വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ ഞാനയാളെ ബഹുമാനിക്കുന്നു. He is a good skilled ബിസിനസ് മാന്‍. ദീര്‍ഘ വീക്ഷണമുള്ള സമകാലിക പ്രസക്തിയുള്ള മാര്‍ക്കറ്റിങ് ടെക്നോളജി അഡോപ്റ്റ് ചെയ്യുന്ന ബിസിനസ് മാന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker