കാസര്‍ഗോഡ്: കാസര്‍ഗോട്ട് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിനു മുകളിലേക്കു മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. പാണത്തൂരില്‍ ഞായറാഴ്ച ഉച്ചയോടെയായിരിന്നു അപകടം. അപകടത്തില്‍ മരിച്ചവര്‍ അഞ്ചുപേരും കര്‍ണാടക സ്വദേശികളാണ്.
രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണു മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്കു മാറ്റി.
കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ബസില്‍ 40ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്തു രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News