FeaturedHome-bannerNationalNews

തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത: ആധാർ മുന്നറിയിപ്പ് പിൻവലിച്ച് ഐടി മന്ത്രാലയം

ഡൽഹി: ആധാർ കാർഡ് വിവരങ്ങൾ കൈമാറുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ. ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രം പുറത്തിറക്കിയ നിർദ്ദേശങ്ങളാണ് കേന്ദ്രസർക്കാർ റദ്ദ് ചെയ്തത്. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം  നിർദ്ദേശം നൽകിയതെന്നും എന്നാൽ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസർക്കാർ പുതിയ അറിയിപ്പിൽ വ്യക്തമാക്കി. 

യുഐഡിഎഐ നൽകുന്ന ആധാർ കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉടമകൾ  സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാൻ മാത്രമേ നിർദ്ദേശമുള്ളൂ. ആധാർ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.

ആധാർ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും  ദുരുപയോഗം തടയാൻ ആധാർ കാർഡിൻ്റെ 
നമ്പർ മാസ്ക് ചെയ്ത കോപ്പി മാത്രം നൽകണമെന്നും. അവസാന നാല് അക്കങ്ങൾ മാത്രം കാണാൻ കഴിയുന്ന തരത്തിലാകണം മാസ്ക് ചെയ്യണ്ടേതെന്നുമാണ് യുഐഡിഎയുടെ ബെംഗളൂരു മേഖല കേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗനിർദേശത്തിൽ പറയുന്നത്. യുഐഡിഎഐയിൽനിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂവെന്നും അറിയിപ്പിൽ ഉണ്ടായിരുന്നു.. 

ഹോട്ടലുകളോ തിയേറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാർകാർഡിന്‍റെ  പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.സ്വകാര്യസ്ഥാപനം ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കമെന്നും നിർദ്ദേത്തിൽ ഉണ്ടായിരുന്നു. എന്നാൽ ആധാർ വിവരങ്ങൾ ചോരുന്നുവെന്ന തരത്തിലടക്കം ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഈ അറിയിപ്പ് കാരണമായതോടെയാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്ത് എത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker