ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ‘കണ്ണടിച്ചു പോകുന്ന’ പണി ഫേസ്ബുക്ക് വക.!
ഫേസ്ബുക്കിന്റെ ഡാർക്ക് മോഡ് ഇന്റർഫേസ് ഐഫോണ്‍ അടക്കം നിരവധി ഐഒഎസ് ഉപയോക്താക്കൾക്ക് അപ്രത്യക്ഷമായതായി റിപ്പോർട്ട്. 9ടു5 മാക് അനുസരിച്ച്, ഐഒഎസിനുള്ള ഫേസ്ബുക്കിലെ ഡാർക്ക് മോഡ് ഓപ്ഷൻ ഒരു അറിയിപ്പും ഇല്ലാതെയാണ് അപ്രത്യക്ഷമാത്. ഇതൊരു ബഗ് പ്രശ്നമാകാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്, എന്നാല്‍ ഈ പ്രശ്നം എപ്പോള്‍ പരിഹരിക്കപ്പെടും എന്നതില്‍ വിശദീകരണം മെറ്റ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല.
ഡാർക്ക് മോഡ് പിന്തുണ പെട്ടെന്ന് അപ്രത്യക്ഷമായതിനെക്കുറിച്ചുള്ള പരാതികളുമായി ഫേസ്ബുക്ക് ഉപയോക്താക്കൾ ട്വിറ്റർ പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആപ്പിൾ ആദ്യമായി ഐഫോണുകളിലും ഐപാഡിലും ഡാർക്ക് മോഡ് 2019-ൽ ഐഒഎസ് 13 പുറത്തിറക്കുന്ന വേളയിലാണ് അവതരിപ്പിച്ചത്. ഒരു വർഷത്തിനുശേഷം 2020-ൽ, ഫേസ്ബുക്കിന്‍റെ വെബ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമിലും അതിന്റെ ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പിലും മെറ്റ ഈ ഫീച്ചറിനുള്ള പിന്തുണ ലഭ്യമാക്കി.
ഇപ്പോൾ, ഫേസ്ബുക്കിന്റെ ഐഒഎസ് അടിസ്ഥാനമാക്കിയുള്ള ആപ്പ് ഉപയോഗിക്കുന്ന ചില ഉപയോക്താക്കൾക്ക് ഡാർക്ക് മോഡ് അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ് പ്രശ്നം. സിസ്റ്റം-വൈഡ് ഡാർക്ക് മോഡ് ടോഗിളിനുള്ള പിന്തുണയും ആപ്പിന് നഷ്‌ടമായി എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനർത്ഥം ഫേസ്ബുക്കിന്‍റെ ഐഒഎസ് ആപ്പിൽ നിന്ന് മാത്രമായി ഫീച്ചർ അപ്രത്യക്ഷമായി എന്നതല്ല അര്‍ത്ഥം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്, ഈ ഫീച്ചർ ഓണാക്കാൻ ഒരു വഴിയുമില്ലെന്നാണ്. ഫലത്തില്‍ ഫേസ്ബുക്ക് ഉപയോക്താക്കളെ അവരുടെ ഐഫോണുകളിലും ഐപാഡുകളിലും ഫേസ്ബുക്ക് വെളുത്ത സ്‌ക്രീനില്‍ കാണേണ്ടി വരും.
ഐഒഎസ് ഫേസ്ബുക്ക് ആപ്പില്‍ നിന്നും ഡാർക്ക് മോഡ് അപ്രത്യക്ഷമായത് ഫേസ്ബുക്കിന്‍റെ ബോധപൂർവമായ ഒരു നീക്കമല്ലെന്നാണ് വിവരം. ഐഫോണുകളിലും ഐപാഡിലുമുള്ള ആപ്ലിക്കേഷനിലേക്ക് ഫേസ്ബുക്ക് പതിവ് അപ്‌ഡേറ്റുകളിലൊന്ന് പുറത്തിറക്കിയപ്പോൾ ഉണ്ടായ ബഗ് ആണ് പ്രശ്നകാരണമെന്നാണ് വിലയിരുത്തല്‍. മെറ്റ ഇത് ഇതുവരെ പരസ്യമായി സമ്മതിച്ചില്ലെങ്കിലും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ബഗിനെക്കുറിച്ച് ധാരാളം റിപ്പോർട്ടുകൾ ഉണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫേസ്ബുക്ക് അതിന്റെ അപ്‌ഡേറ്റുകള്‍ ഇതിനെ ബാധിച്ചോ എന്ന് പറയുന്നില്ലെങ്കിലും അഞ്ച് മുതൽ ഏഴ് ദിവസങ്ങളിലും ഐഒഎസ് ഫേസ്ബുക്ക് ആപ്പിലേക്ക് ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാന്‍ അപ്‌ഡേറ്റുകൾ പുറത്തിറക്കിയേക്കും എന്നാണ് വിവരം.