26 C
Kottayam
Saturday, June 6, 2026

ഐ.എസ് ബന്ധം; കണ്ണൂരില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍

Must read

കണ്ണൂര്‍: ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ രണ്ട് യുവതികള്‍ അറസ്റ്റിലായി. ഷിഫ ഹാരിസ്, മിസ്സിദ്ദിഖ് എന്നിവരെയാണ് എന്‍.ഐ.എ. അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ ഐ.എസ്. ആശയപ്രചരണം നടത്തിയെന്ന എന്‍.ഐ.എ.യുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. മലയാളിയായ മുഹമ്മദ് അമീനോപ്പം ചേര്‍ന്ന് ഐ.എസ്. പ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് എന്‍.ഐ.എ. അറിയിച്ചു.

ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന ഗ്രൂപ്പുണ്ടാക്കി ആശയപ്രചാരണം നടത്തിയെന്നും ദേശീയ അന്വേഷണ ഏജന്‍സി സംഘം പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ട് നേരത്തെയും ഇവരുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡുകള്‍ നടത്തിയിട്ടുണ്ടായിരുന്നു. അന്ന് മുതല്‍ ഷിഫ ഹാരിസും മിസ്ഹ സിദ്ദിഖും ഇനി.ഐ.എ.യുടെ നിരീക്ഷണത്തിലായിരുന്നു. ഇരുവരും ഇറാന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കൊച്ചിയിലും ഡല്‍ഹിയില്‍ നിന്നുമുള്ള എന്‍.ഐ.എ. സംഘങ്ങള്‍ കണ്ണൂരിലേക്ക് എത്തിയത്. കണ്ണൂര്‍ താനെയിലെ അവരുടെ വീടുകളിലെത്തി ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെട പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ഇന്ന് തന്നെ ഡല്‍ഹിയിലേക്ക് കൊണ്ട് പോകുമെന്നാണ് ലഭിക്കുന്ന വിവരം. അതിന് മുന്നോടിയായി ഇരുവരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week