കോട്ടയം: തന്നെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാര്‍ത്തകള്‍ തള്ളി ചാണ്ടി ഉമ്മന്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തില്‍ തന്നെ ഇല്ലാതാക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ചാണ്ടി ഉമ്മന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് പരിഗണിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതായി ഈ ദിവസങ്ങളില്‍ ശ്രദ്ധയില്‍പെട്ടു. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തില്‍ തന്നെ ഇല്ലാതാക്കുവാന്‍ ആഗ്രഹിക്കുന്നു.
പ്രവര്‍ത്തന പരിചയം കൊണ്ടും മികവ് കൊണ്ടും എന്നെക്കാള്‍ ഈ സ്ഥാനത്തിന് അര്‍ഹരായവര്‍ പാര്‍ട്ടിയിലുണ്ട്. വ്യാജ പ്രചാരണങ്ങളെ പുറന്തള്ളുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News