23.5 C
Kottayam
Saturday, October 12, 2024

തിരക്കിനിടയിൽ നുഴഞ്ഞുകയറി;ബസിനെ ഏറ്റവും പിന്നിലെത്തിച്ച് ട്രാഫിക് പോലീസ്

Must read

കോഴിക്കോട്: ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിനിടയില്‍ ദിശതെറ്റിച്ച് മുന്നോട്ടെടുത്ത ബസ് ട്രാഫിക് പോലീസ് വാഹനനിരകളുടെ ഏറ്റവും പിന്നിലേക്ക് മാറ്റിച്ചു. എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധത്തില്‍ സ്വകാര്യ ബസ് ദിശതെറ്റി മുന്നോട്ടു കയറിവന്നത് കണ്ട പോലീസാണ് ബസിനെ പിന്നോട്ടെടുപ്പിച്ചത്.

നിരയുടെ അവസാനം ജൂബിലി റോഡ് എത്തുന്നതു വരെ ബസ് പിന്നോട്ട് നീക്കിച്ചു. ദേശീയപാതയില്‍ ട്രാഫിക് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം പതിവായിരിക്കുകയാണ്. ട്രാഫിക് പോലീസ് ഇല്ലാത്ത സമയത്താണ് കൂടുതലായും ഇങ്ങനെ വാഹനങ്ങള്‍ ദിശതെറ്റിച്ച് മുന്നോട്ടെടുക്കുന്നത്.

ഓണം അടുത്തതോടെ ഒരാഴ്ചയോളമായി അങ്ങാടിപ്പുറത്ത് ഗതാഗതകുരുക്കും അതിരൂക്ഷമാണ്. പെരിന്തല്‍മണ്ണയില്‍നിന്ന് അങ്ങാടിപ്പുറം എത്തണമെങ്കില്‍പ്പോലും മണിക്കൂറുകളെടുക്കും. പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍നിന്ന് അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം വരെ റോഡിന് നടുവില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയ്ക്കിടയിലെ വിടവുകളിലൂടെ വാഹനങ്ങള്‍ ദിശതെറ്റിക്കയറി വരുന്നത് പതിവാണ്.

ഇത് വന്‍ അപകട സാധ്യതയാണുണ്ടാക്കുന്നത്. മുന്‍പും ദിശതെറ്റിച്ച് മുന്നോട്ടുകയറിയ വാഹനങ്ങള്‍ക്കെതിരേ പോലീസ് നടപടിയെടുത്തിരുന്നു. ഇത്തരം വാഹനങ്ങള്‍ക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊല്ലത്ത് യുവതിയെ ഇടിച്ചിട്ട് കാർ നിർത്താതെ പോയി; അന്വേഷണമാരംഭിച്ച് പൊലീസ്

കൊല്ലം: കൊല്ലം ചിതറയിൽ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. ചിതറ മുള്ളിക്കാട് സ്വദേശി മീരയ്ക്കാണ് പരിക്കേറ്റത്. മുള്ളിക്കാട് ജംഗ്ഷന് സമീപം ഇന്നലെ  വൈകിട്ടായിരുന്നു സംഭവം. കൊല്ലായിൽ ഭാഗത്ത് നിന്ന് വന്ന...

എആർഎം വ്യാജപതിപ്പിറക്കിയ പ്രതികൾ വേട്ടൈയന്‍ ഷൂട്ട് ചെയ്തു;തമിൾ റോക്കേഴ്സ് അംഗങ്ങള്‍ പിടിയില്‍

കൊച്ചി: എആർഎം സിനിമയുടെ വ്യാജ പതിപ്പ് നിർമ്മിച്ച പ്രതികളെ മറ്റൊരു സിനിമയുടെ വ്യാജൻ നിർമ്മിക്കുന്നതിനിടെ കൊച്ചി സൈബർ പോലീസ് പിടികൂടി. തമിൾ റോക്കേഴ്സ് സംഘാം​ഗങ്ങളായ കുമരേശ്, പ്രവീണ്‍ കുമാർ എന്നിവരാണ് ബാംഗ്ലൂരിൽ നിന്ന്...

ബലാത്സംഗക്കേസ്‌: സിദ്ധിഖിനെ ഇന്നും ചോദ്യം ചെയ്യും; പൊലീസ് ആവശ്യപ്പെട്ട രേഖകളുമായെത്തണം

കൊച്ചി : ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ഇന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ പൊലീസ്...

തുലാമഴ തുടരുന്നു, സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തുലാമഴ തുടരുന്നു. ശനിയാഴ്ച എട്ട് ജില്ലകളിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിരീക്ഷിക്കുകയാണെന്നും...

ചെന്നെെ കവരൈപ്പേട്ടയില്‍ ചരക്കുട്രെയിനുമായി പാസഞ്ചര്‍ കൂട്ടിയിടിച്ചു; കോച്ചുകള്‍ക്ക് തീപ്പിടിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ പാളം തെറ്റി അപകടം. ചെന്നൈ കവരൈപേട്ടയില്‍ മൈസൂര്‍-ദര്‍ബംഗ ട്രെയിന്‍ നിര്‍ത്തിയിട്ട ചരക്കുട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്. മൂന്ന് കോച്ചുകള്‍ക്ക് തീപ്പിടിച്ചു. ആര്‍ക്കും ഗുരുതര പരുക്കില്ലെന്നാണ്...

Popular this week