31.1 C
Kottayam
Thursday, May 2, 2024

വിദ്യാർഥിനിയുടെ ഇൻസ്റ്റഗ്രാം ചിത്രം മോർഫുചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ കൈമാറി; 5 സഹപാഠികൾ അറസ്റ്റിൽ

Must read

ആലപ്പുഴ: ഗവ. ഐ.ടി.ഐ.യിലെ രണ്ടാംവർഷ വിദ്യാർഥിനിയുടെ ചിത്രം മോർഫുചെയ്ത് പരസ്പരം കൈമാറിയതിന് അഞ്ചു വിദ്യാർഥികൾ അറസ്റ്റിൽ. ഹോർട്ടികൾച്ചർ ഒന്നാംവർഷ വിദ്യാർഥികളായ കോഴഞ്ചേരി സ്വദേശി നന്ദു പി. അനിൽ (20), പെണ്ണുക്കര സ്വദേശി ആദർശ് മധു (19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു (19), നെടുമുടി സ്വദേശി അജിത്ത് പി. പ്രസാദ് (18), കൈനകരി സ്വദേശി അതുൽ ഷാബു (19) എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തത്.

ഒന്നാംപ്രതി നന്ദു ഐ.ടി.ഐ.യിലെ രണ്ടാംവർഷ ഇലക്‌ട്രീഷ്യൻ ട്രേഡിലെ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന്‌ ഫോട്ടോയെടുത്ത് ഇന്റർനെറ്റിൽനിന്നുള്ള നഗ്നചിത്രവുമായി മോർഫുചെയ്ത് രണ്ടാം പ്രതിക്ക് ടെലഗ്രാം ആപ്പ് വഴി കൈമാറി. ഇത് മറ്റൊരാളിലേക്കും ടെലഗ്രാം, വാട്സാപ്പ് സന്ദേശങ്ങളിലൂടെ കൈമാറി.

ഇക്കാര്യമറിഞ്ഞ പെൺകുട്ടി പ്രിൻസിപ്പൽ മുഖാന്തരം പോലീസിൽ അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പോലീസ് സൈബർകുറ്റകൃത്യത്തിനു കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡുചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week