ഇന്‍സ്റ്റാഗ്രാമും മെസഞ്ചറും പണിമുടക്കി

ഫേസ്ബുക്കിന്റെ കുടക്കീഴില്‍ വരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റാഗ്രാമും മെസഞ്ചറും പണിമുടക്കി. മെസഞ്ചര്‍ സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള ആപ്പാണ്. ഇന്‍സ്റ്റാഗ്രാമാകട്ടെ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നതിനുമുള്ള സംവിധാനമാണ്. വാഴാഴ്ച ഇന്ത്യന്‍ സമയം മൂന്നോടെ രണ്ടിലും വിവിധ പ്രശ്‌നങ്ങള്‍ രൂപപ്പെടുകയായിരുന്നു.

ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് പ്രശ്നമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോക്താക്കള്‍ക്ക് പുതിയ സന്ദേശങ്ങള്‍ വരുന്നില്ലെന്നതായിരുന്നു പ്രധാന പ്രശ്‌നം. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് രണ്ട് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയും പരാതികള്‍ ആരംഭിച്ചത്.

സെര്‍വറുകളുമായി കണക്ടു ചെയ്യാനാകാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന. യൂറോപ്പിലും ജപ്പാനിലും ആരംഭിച്ച പ്രശ്‌നം താമസിയാതെ ഇന്ത്യയിലെ ഉപയോക്താക്കളെയും ബാധിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News