31.1 C
Kottayam
Wednesday, May 8, 2024

വോട്ടെടുപ്പ് സുഗമം; സമാധാനപരം, എറണാകുളം ജില്ലയിൽ 77.13% പേർ വോട്ട് രേഖപ്പെടുത്തി

Must read

എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ എറണാകുളം ജില്ലയിലെ പോളിംഗ് ശതമാനം 77.13. ജില്ലയിൽ ആകെയുള്ള 2588182 വോട്ടർമാരിൽ 19963 27 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 995073 പുരുഷന്മാരും 1001241സ്ത്രീകളും ഉൾപ്പെടുന്നു.

ജില്ലയിൽ 79.38 % പുരുഷന്മാരും 75.02% സ്ത്രീകളും വോട്ട് ചെയ്തു. 38. 24 % ട്രാൻസ്ജെൻഡർമാരും വോട്ട് ചെയ്തു. ആകെയുള്ള 34 ൽ 13 ട്രാൻസ്ജെൻഡർമാരാണ് വോട്ട് രേഖപ്പെടുത്തിയത്.

കൊച്ചി കോർപ്പറേഷനിൽ 62.01 % പേർ വോട്ട് രേഖപ്പെടുത്തി. നഗരസഭകളിൽ മുവാറ്റുപുഴയിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 83.91%. ഏറ്റവും കുറവ് തൃക്കാക്കരയിൽ 71.99%

കൂത്താട്ടുകുളം – 79.8, തൃപ്പൂണിത്തുറ – 76.68
കോതമംഗലം – 78.86, പെരുമ്പാവൂർ – 81.16
ആലുവ – 75.06, കളമശേരി – 75.42
, നോർത്ത് പറവൂർ – 80.61, അങ്കമാലി – 80.72,
ഏലൂർ – 81.31, തൃക്കാക്കര – 71.99
മരട് – 78.61, പിറവം – 76.37 എന്നിങ്ങനെയാണ് മറ്റു നഗരസഭകളിലെ പോളിംഗ് ശതമാനം.

ബ്ലോക്ക് പഞ്ചായത്തുകളിൽ വാഴക്കുളം ബ്ലോക്കിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.11%. ഏറ്റവും കുറവ് കുറവ് ഇടപ്പള്ളിയിലാണ്. 75.07 %

ആലങ്ങാട് – 78.45, പറവൂർ – 80.66
അങ്കമാലി- 81.69, കൂവപ്പടി – 81.85
വടവുകോട് – 83.59 %, വൈപ്പിൻ – 78.04, പള്ളുരുത്തി – 79.82,
മുളന്തുരുത്തി – 78.08, കോതമംഗലം – 82.14, പാമ്പാക്കുട – 77.4, പാറക്കടവ്- 81.72, മുവാറ്റുപുഴ – 82. 16 എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം. ജില്ലാ പഞ്ചായത്തിലെ പോളിംഗ് ശതമാനം 80.33 ആണ്.

ഗ്രാമ പഞ്ചായത്തുകളിൽ കിഴക്കമ്പലത്താണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്‌. 87.88%. ഏറ്റവും കുറവ്. ഇലഞ്ഞിയാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 69.15% .

സുഗമവും സമാധാനപരവുമായാണ് ജില്ലയിലെ വോട്ടിംഗ് പൂർത്തിയായത്. രാവിലെ ആറിന് മോക്ക് പോളിന് ശേഷം ഏഴിന് വോട്ടിംഗ് ആരംഭിച്ചു. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാർ കണ്ടെത്തിയെങ്കിലും ഉടൻ തന്നെ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയ പ്രശ്നബാധിത ബൂത്തുകളിലടക്കം അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. തൃക്കാക്കര, കളമശേരി, എന്നിവിടങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും കോവിഡ് രോഗികളും വൈകിട്ട് ആറിനു ശേഷം വോട്ട് രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week