ഈരാറ്റുപേട്ടയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഈരാറ്റുപേട്ട: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് പ്രവത്തകന്‍ അറസ്റ്റില്‍. എസ്.ടി.യു ഈരാറ്റുപേട്ട മേഖല നേതാവ് അസീസിന്റെ പിതാവും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ സുലൈമാനാണ് അറസ്റ്റിലായത്.

തീക്കോയി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ രാവിലെ വോട്ട് ചെയ്ത ഇദ്ദേഹം ഉടന്‍ ഈരാറ്റുപേട്ട നഗരസഭയിലെ പതിനാലാം ഡിവിഷനായ കൊല്ലംപറമ്പിലും വോട്ട് ചെയ്യാനെത്തുകയായിരുന്നു. സംശയം തോന്നിയ പോളിംഗ് ബൂത്തിന് സമീപമുണ്ടായിരുന്ന ഇതര പാര്‍ട്ടി പ്രവര്‍ത്തകര്‍ സലൈമാനോട് കാര്യം അന്വേഷിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ തീക്കോയി സെന്റ് മേരീസ് സ്‌കൂളില്‍ വോട്ട് ചെയ്തതായി സുലൈമാന്‍ തുറന്ന് പറഞ്ഞു.

വിരലില്‍ പുരട്ടിയ മഷി പ്രാദേശിക മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ ചിലര്‍ മായിച്ചു കളയാന്‍ സഹായിച്ചതായും സമ്മതിച്ചതിനെ തുടര്‍ന്ന് പോലീസ് സുലൈമാനെ അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News