കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായെന്ന് യുവതി! ഒടുവില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

കാറ്റ് വീശിയപ്പോഴാണ് താന്‍ ഗഭിണിയായതെന്ന വാദവുമായി യുവതി. വീട്ടിലെ സ്വീകരണ മുറിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് കമിഴ്ന്നു കിടക്കുകയായിരുന്നു. പെട്ടെന്ന് വീടിനെ തഴുകി ശക്തിയായി കാറ്റടിച്ചു. കാറ്റ് യോനിയിലൂടെ ഉള്ളില്‍ പ്രവേശിച്ചു. 15 നിമിഷങ്ങള്‍ക്കുള്ളില്‍ വയറില്‍ വേദന അനുഭവപ്പെട്ടു. വേദന കടുക്കാന്‍ തുടങ്ങി.

പെട്ടെന്ന് തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ച സ്ത്രീ, അവിടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു അത്രേ. ഈ അപൂര്‍വ വാദം ഉന്നയിച്ച യുവതിയുള്ളത് തെക്കന്‍ ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവയിലെ സിന്‍ജോര്‍ പട്ടണത്തിലാണ്.

സിതി സൈന എന്നാണ് ഇവരുടെ പേര്. കുഞ്ഞിന് 2.9 കിലോ തൂക്കമുണ്ട്. ഒരുപക്ഷേ പ്രസവ വേദന വരുന്നത് വരെ താന്‍ ഗര്‍ഭിണിയാണെന്ന് അറിയാത്ത അവസ്ഥയിലാവും യുവതി ജീവിച്ചത് എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇതിനു പറയുന്നത് ക്രിപ്റ്റിക് പ്രെഗ്‌നന്‍സി എന്നാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News