26.8 C
Kottayam
Monday, April 29, 2024

ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രണ്ട് മലയാളി താരങ്ങള്‍ ടീമില്‍

Must read

ഖത്തറിൽ വെച്ച് നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ കോച്ച് ഇഗോർ സ്റ്റിമാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് മലയാളി താരങ്ങളാണ് സ്റ്റിമാക്കിന്റെ അന്തിമപട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സഹൽ അബ്ദുൽ സമദ്, കേരള ബ്ലാസ്റ്റേഴ്സിന്റെ കെപി രാഹുൽ എന്നീ രണ്ട് മലയാളി താരങ്ങളാണ് 26 അംഗ സ്ക്വാഡിൽ ഇടം നേടിയിരിക്കുന്ന മലയാളി താരങ്ങൾ. രാഹുലിന് പുറമെ ബ്ലാസ്റ്റേഴ്സിന്റെ ഇഷാൻ പണ്ഡിത, പ്രീതം കോട്ടാലും സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.

ജനുവരി 13നാണ് ഗ്രൂപ്പ് ബിലെ ഇന്ത്യയുടെ ആദ്യ മത്സരം. ശക്തരായ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുക. ഓസ്ട്രേലിയയ്ക്ക് പുറമെ ഉസ്ബെക്കിസ്ഥാൻ, സിറിയ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ബിയിലെ ഇന്ത്യയുടെ എതിരാളികൾ. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിന് ഇന്ത്യൻ ടീം അടുത്ത ശനിയാഴ്ച ദോഹയിൽ എത്തും.

ഇന്ത്യ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ബി മത്സരം 2024 ജനുവരി 13 ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ കളിക്കും. ശേഷം ജനുവരി 18 ന് അതേ വേദിയിൽ ഉസ്‌ബെക്കിസ്ഥാനെ നേരിടും. ജനുവരി 23-ന് സിറിയയെ നേരിടാൻ സ്റ്റിമാക്കും സംഘവും അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിലേക്ക് പോകും.

യോഗ്യത മത്സരങ്ങളിലെ പോലെ തന്നെ ഗ്രൂപ്പ് മത്സരങ്ങൾക്കും ദോഹയിലുള്ള ഇന്ത്യൻ ആരാധകർ പിന്തുണ നൽകണമെന്ന് കോച്ച് സ്റ്റിമാക്ക് ആവശ്യപ്പെട്ടു. പ്രതിരോധത്തിൽ നേരിടുന്ന പ്രശ്നങ്ങളെ ഗൌരവമായി കാണുന്നുയെന്നും സ്റ്റിമാക്ക് കൂട്ടിചേർത്തു.

എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യയുടെ 26 അംഗ ടീം

ഗോൾകീപ്പർമാർ:  അമരീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് സന്ധു, വിശാൽ കൈത്.

ഡിഫൻഡർമാർ:  ആകാശ് മിശ്ര, ലാൽചുങ്‌നുംഗ, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, പ്രീതം കോട്ടാൽ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ, സുഭാശിഷ് ​​ബോസ്.

മിഡ്ഫീൽഡർമാർ:  അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ദീപക് താംഗ്രി, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, നവോറെം മഹേഷ് സിംഗ്, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിംഗ്.

ഫോർവേഡുകൾ:  ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, രാഹുൽ കണ്ണോലി പ്രവീൺ, സുനിൽ ഛേത്രി, വിക്രം പർതാപ് സിംഗ്.

ഇന്ത്യയുടെ ഗ്രൂപ്പ് ബി മത്സരങ്ങൾ

ജനുവരി 13, 2024:  ഓസ്‌ട്രേലിയ vs ഇന്ത്യ (17:00 IST, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ)
ജനുവരി 18, 2024:  ഇന്ത്യ vs ഉസ്‌ബെക്കിസ്ഥാൻ (20:00 IST, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ)
ജനുവരി 23, 2024:  സിറിയ ഇന്ത്യക്കെതിരെ (17:00 IST, അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week