24.9 C
Kottayam
Saturday, June 6, 2026

CWG2022:ഗുസ്തിയിൽ സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ,വിനേഷ് ഫോഗട്ടും രവി കുമാര്‍ ദാഹിയയും സ്വർണ്ണം നേടി

Must read

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി പിടിച്ച് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ. വനിതകളുടെ 53 കിലോ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും പുരുഷ വിഭാഗം 57 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഒളിംപിക് മെഡല്‍ ജേതാവ് രവി കുമാര്‍ ദാഹിയയും ആണ് ഇന്ത്യക്ക് ഇന്ന് സ്വര്‍ണം സമ്മാനിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിനേഷ് ഫോഗട്ടിന്‍റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണവും രവി കുമാറിന്‍റെ ആദ്യ സ്വര്‍ണവുമാണിത്.

ടോക്കിയോ ഒളിംപിക്സിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ഗുസ്തി മതിയാക്കാനൊരുങ്ങിയ വിനേഷിന്‍റെ ശക്തമായ തിരിച്ചുവരവാണ് ബര്‍മിങ്ഹാമില്‍ കണ്ടത്. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് എതിരാളികള്‍ക്കെതിരെയും ആധികാരിക ജയവുമായാണ് വിനേഷ് സ്വര്‍ണം സ്വന്തമാക്കിയത്. നിര്‍ണായക അവസാന മത്സരത്തില്‍ ശ്രീലങ്കയുടെ ചംബോഡ്യ കേശാനിയെ തോല്‍പ്പിച്ചാണ് വിനേശ് ബര്‍മിങ്ഹാമിലും ഗോദയില്‍ ജയിച്ചു കയറിയത്.

അതിന് മുമ്പ് കനേഡിയന്‍ താരവും ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവുമായ സാമന്ത ലെഗ് സ്റ്റുവര്‍ട്ടിനെയും നൈജീരിയയുടെ ബൊലാഫുനോലുവ അഡേക്യുറോയെയും വിനേഷ് മലര്‍ത്തിയടിച്ചിരുന്നു.തൂടര്‍ച്ചയായ മൂന്നാം സ്വര്‍ണനേട്ടത്തോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി വിനേഷ്. രണ്ട് സ്വര്‍ണം നേടിയിട്ടുള്ള ഗുസ്തി താരം സുശീല്‍ കുമാറിനെയാണ് വിനേഷ് മറികടന്നത്.

പുരുഷന്‍മാരുടെ 57 കിലോ വിഭാഗത്തിലെ ഏകപക്ഷീയമായ ഫൈനലില്‍ നൈജീരിയയുടെ എബിക്കെവെനിമോ വെല്‍സണെ മലര്‍ത്തി അടിച്ചാണ്(10-0) രവി കുമാര്‍ സ്വര്‍ണം കഴുത്തലണിഞ്ഞത്. ടോക്കിയോ ഒളിംപിക്സില്‍ 57 കിലോ  ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ രവി കുമാര്‍ വെള്ളി നേടിയിരുന്നു. മൂന്ന് തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയിട്ടുള്ള വെല്‍സണ്‍ തുടക്കം മുതല്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും രവി കുമാര്‍ പ്രതിരോധിച്ചു.

- Advertisement -

മത്സരം തുടങ്ങി ഒരു മിനിറ്റിനകം നൈജീരിയന്‍ താരത്തെ കാലില്‍ പിടിച്ച് മലര്‍ത്തയടിച്ച രവികുമാര്‍ 8 പോയന്‍റ് സ്വന്തമാക്കി. പെട്ടെന്നുള്ള തോല്‍വി ഒഴിവാക്കാന്‍ നൈജീരിയന്‍ താരം റിംഗിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും കാല്‍ക്കുഴയില്‍ പിടുത്തമിട്ട രവി കുമാര്‍ അനായാസം പോയന്‍റുകള്‍ നേടി വിജയം ഉറപ്പിച്ചു.

- Advertisement -

നേരത്തെ വനിതകളുടെ 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ പൂജ ഗെഹ്‌ലോട്ടിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്കോട്ടിഷ് താരത്തിനെതിരെ തുടക്കത്തില്‍ പിന്നിലായെങ്കിലും പിന്നീട് തിരിച്ചടിച്ച പൂജ മെഡല്‍ ഉറപ്പാക്കി.

ബര്‍മിങ്ഹാമില്‍ ഗുസ്തിയില്‍ നിന്ന് മാത്രം ഇന്ത്യ അഞ്ച് സ്വര്‍ണം നേടിയിട്ടുണ്ട്. വിനേഷിനും രവി ദാഹിയക്കും പുറമെ സാക്ഷി മാലിക്, ദീപക് പുനിയ, ബജ്റംഗ് പൂനിയ എന്നിവരും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു.

മെഡല്‍ പട്ടികയില്‍ കുതിച്ച് ഇന്ത്യ

- Advertisement -

ഗുസ്തി പിടിച്ച് നേടിയ സ്വര്‍ണങ്ങളിലൂടെ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ പട്ടികയില്‍ ഇന്ത്യ 11 സ്വര്‍ണവുമായി അ‍ഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 11 സ്വര്‍ണവും 11 വെള്ളിയും 11 വെങ്കലവുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.  57 സ്വര്‍ണവും 46 വെള്ളിയും 47 വെങ്കലവും അടക്കം 150 മെഡലുകളുമായി ഓസ്ട്രേലിയ ആണ് ഒന്നാമത്. 48 സ്വര്‍ണം അടക്കം 137 മെഡലുകളുള്ള ഇംഗ്ലണ്ട് രണ്ടാമതും 10 സ്വര്‍ണം ഉള്‍പ്പെടെ 79 മെഡലുകളുള്ള കാനഡ മൂന്നാമതും 17 സ്വര്‍ണം ഉള്‍പ്പെടെ 42 മെഡലുകളുള്ള ന്യൂസിലന്‍ഡ് നാലാമതുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week