റീൽസ് വൈറലാകാൻ പെൺകുട്ടികൾക്ക് ടിപ്സ്; ബന്ധം വിവാഹിതരായ സ്ത്രീകളുമായി; ടിക്ടോക് താരം ബലാത്സംഗക്കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: ടിക് ടോക് താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി വിനീതാണ് കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത്.

കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ളയാളാണ് വിനീത്. ഇയാളുടെ ഫോണ്‍ അടക്കം പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പല സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വിനീത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. കൂടാതെ സ്വകാര്യ ചാറ്റുകളും ഇയാള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കാണിച്ച്‌ വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്നും വിലപേശല്‍ നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.

നിലവില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്ന ആളാണ് താന്‍ എന്നായിരുന്നു ഇയാള്‍ പലരോടു പറഞ്ഞിരുന്നത്. നേരത്തെ പോലീസില്‍ ആയിരുന്നു. ശാരീരികമായ അസ്വസ്ഥതകള്‍ കാരണം പോലീസില്‍ നിന്ന് മാറിയെന്നും പറഞ്ഞായിരുന്നു ഇയാള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്.

സമൂഹ മാധ്യമങ്ങളിലുള്ള പെണ്‍കുട്ടികളേയും സമീപിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനുള്ള ടിപ്സ് നല്‍കും. നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെണ്‍കുട്ടികളും യുവതികളും വലയില്‍ വീഴുകയും ഇത് മുതലെടുക്കുകയുമായിരുന്നു പ്രതി ചെയ്തിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News