എന്റെ മാറിടം ചെറുതാണ്, തുടകള്‍ക്ക് രൂപ ലാവണ്യമില്ല, നിതംബം വലുതാണ്, എന്നാല്‍ ഞാന്‍ ഒരിക്കലും പൂര്‍ണതയുള്ളവള്‍ ആകാന്‍ ആഗ്രഹിച്ചിട്ടില്ല; ഇല്യാന ഡിക്രൂസ്
ചുരുങ്ങിയ കാലംകൊണ്ടു ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമയിലും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ഇല്യാന ഡിക്രൂസ്. ഇപ്പോളിതാ ശരീരത്തിനും മുഖത്തിനും സൗന്ദര്യമില്ല എന്നോര്‍ത്ത് ആശങ്കപ്പെട്ടിരുന്ന നാളുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇല്യാന ഡിക്രൂസ്. താന്‍ ‘പെര്‍ഫക്ട്’ ആയിരുന്നില്ല. എന്നാല്‍ ന്യൂനതകളും വടുക്കുകളുമുള്ള തന്റെ ശരീരമാണ് തന്നെ താനാക്കുന്നത് എന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘എന്റെ രൂപത്തെ കുറിച്ചോര്‍ത്ത് ഞാനെപ്പോഴും ആശങ്കപ്പെട്ടിരുന്നു. എന്റെ ഇടുപ്പ് വളരെ വീതിയുള്ളതാണ്, തുടകള്‍ക്ക് രൂപലാവണ്യമില്ല, അരക്കെട്ടുകള്‍ വേണ്ടത്ര ഒതുങ്ങിയതല്ല, മാറിടം ചെറുതാണ്…. മൂക്ക് നേരെയല്ല, ചുണ്ടുകള്‍ ആകര്‍ഷണീയമല്ല, നിതംബം വലുതാണ്, ഉയരമില്ല, കാണാന്‍ ഭംഗിയില്ല, ഞാനത്ര തമാശക്കാരിയോ സ്മാര്‍ട്ടോ പെര്‍ഫെക്ടോ അല്ല…എന്നാല്‍ ഞാന്‍ ഒരിക്കലും പൂര്‍ണതയുള്ളവള്‍ ആകാന്‍ ആഗ്രഹിച്ചിട്ടില്ല.”
‘എന്റെ ശരീരത്തിലെ വടുക്കളും രൂപവും ന്യൂനതകളുമാണ് എന്നെ ഞാനാക്കുന്നത്. ഞാന്‍ എന്റേതായ രീതിയില്‍ സുന്ദരിയാണ്. അതോടെയാണ് ഞാന്‍ ‘പെര്‍ഫെക്റ്റ്’ ആവാനുള്ള ശ്രമങ്ങള്‍ നിര്‍ത്തിയത്. ലോകത്തിന്റെ കണ്ണിലെ സൗന്ദര്യത്തിന്റെ അളവുകോലുകളോട് പൊരുത്തപ്പെടാനുള്ള ശ്രമം ഞാന്‍ നിര്‍ത്തി. വേറിട്ടു നില്‍ക്കാന്‍ വേണ്ടിയാണ് എന്റെ ജന്മം, പിന്നെ ഞാനെന്തിന് ഫിറ്റാവാന്‍ ശ്രമിക്കണം?” എന്നാണ് ഇല്യാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/CFzTPQHA7UN/?utm_source=ig_web_copy_link