28.9 C
Kottayam
Thursday, May 2, 2024

കോവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയാലും മാസ്‌ക് നിര്‍ബന്ധമാക്കണം :‍ഐസിഎംആർ

Must read

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയാലും രാജ്യത്ത് മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് ഐസിഎംആര്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവ. ലക്‌നൗവിലെ കിംഗ് ജോര്‍ജ് ആരോഗ്യ സര്‍വ്വകലാശാല നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിനുകള്‍ കൊണ്ട് മാത്രം കോവിഡിനെ പൂര്‍ണ്ണമായി മറികടക്കാനാകില്ല. അതുകൊണ്ട് വാക്‌സിന്‍ വിപണിയിലെത്തിയാലും മുന്‍കരുതലിനായി മാസ്‌ക് ധരിക്കണമെന്ന് ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മാസ്‌കുകള്‍ മറ്റൊരു വാക്‌സിനായാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. മാസ്‌കുകളുടെ ഉപയോഗമാണ് രോഗവ്യാപനത്തില്‍ നിന്നും ലോകത്തെ പിടിച്ചുനിര്‍ത്തിയതെന്നും അത് ഒരിക്കലും മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിന്‍ ചെറിയ രീതിയില്‍ സംരക്ഷണം തന്നേക്കാം. എന്നാല്‍ മാസ്‌കുകള്‍ പ്രതിരോധ കവചമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യ സജീവമാണെന്നും അഞ്ച് നിര്‍മ്മാണ കമ്പനികള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണെന്നും  അദ്ദേഹം അറിയിച്ചു. അവസാന ഘട്ട പരീക്ഷണത്തില്‍ നില്‍ക്കുന്ന വാകസിനുകള്‍ ഉടന്‍തന്നെ ലഭ്യമാകുമെന്നും 2021 ജൂലൈയോടെ 30 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week