KeralaNews

ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം വാക്കുതർക്കമുണ്ടായി, നടി അപർണ്ണാ നായരുടെ മരണത്തിൽ മൊഴി നൽകി ഭർത്താവ്

തിരുവനന്തപുരം: സീരിയൽ താരം അപർണ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് സഞ്ജിത്തിനെ പൊലിസ് ചോദ്യം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കരമന തളിയിലെ വീട്ടിനുള്ളിൽ വെച്ച് അപര്‍ണ നായര്‍ ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് രണ്ടുപേരും മദ്യപിച്ചുവെന്നും ഇതിനിടെ വാക്കു തർക്കമുണ്ടായെന്നുമാണ് സഞ്ജിത്തിന്റെ മൊഴി. വാക്കു തർക്കത്തിനിടെ കുപ്പിയെടുത്ത് സഞ്ജിത്തിന്റെ തലക്കടിച്ചുവെന്നും മൊഴിയില്‍ നൽകി. 

ഉപദ്രവം കൂടിയപ്പോള്‍ മൂന്നു വയസ്സുകാരിയായ കുഞ്ഞിനെയും കൂട്ടി പുറത്തുപോയെന്നാണ് സഞ്ജിത്തിന്റെ മൊഴി. ഭർത്താവിന്റെ പീഡനം കാരണമാണ് അപർണ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാൽ സഞ്ജിത്തിനെതിരെ ആത്മഹത്യാ പ്രേരണക്ക് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കരമന പൊലിസ് പറയുന്നു.

അപർണ നായരുടെ ആത്മഹത്യയെ തുടര്‍ന്ന് ഉയരുന്ന ആരോപണങ്ങൾ തള്ളി ഭർത്താവ് സഞ്ജിത് രംഗത്തെത്തിയിരുന്നു.. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നും അപർണ നായരുടെ ഭർത്താവ് പ്രതികരിച്ചു.

ലൊക്കേഷനിൽ ഉൾപ്പെടെ ഒരുമിച്ചാണ് പോയിരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ലെന്നും സഞ്ജിത് പറയുന്നു. സംഭവം നടക്കുമ്പോൾ പുറത്തായിരുന്നു. അപർണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടിൽ മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപർണ നായരുടെ ആത്മഹത്യ ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്നാണ് എഫ്ഐആറിലെ ആരോപണം. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker