ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനാല്‍ ഭര്‍ത്താവ് തിളച്ച വെള്ളമൊഴിച്ചു, യുവതി ഗുരുതരാവസ്ഥയിൽ

ഷാജഹാന്‍പുര്‍: ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായ യുവതി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍. ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനാല്‍ ഭര്‍ത്താവ് തിളച്ച വെള്ളമൊഴിക്കുകായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സഞ്ജു-സത്യപാല്‍ ദമ്ബതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. ഇളയകുട്ടിക്ക് ഒരു വയസ്സാണ് പ്രായം.

സ്വന്തം വീട്ടില്‍ നിന്നും 50,000 രൂപ വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞ് സത്യപാല്‍ സഞ്ജുവിനെ നിരന്തരം പീഡിപ്പിച്ചിരുന്നു. 2013ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. സഞ്ജു ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ട്. പലപ്പോഴും ഭാര്യക്ക് ഇയാള്‍ ഭക്ഷണം പോലും നല്‍കാറില്ലെന്നും പൊലീസ് പറഞ്ഞു.

ആഗസ്റ്റ് 13ന് സഞ്ജുവിന്‍റെ ദേഹത്ത് സത്യപാല്‍ തിളച്ച ചൂടുവെള്ളം ഒഴിക്കാകുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ആയപ്പോഴാണ് പൊലീസിന് പരാതി ലഭിച്ചത്.

പ്രതിയായ ഭര്‍ത്താവ് സത്യപാല്‍ സംഭവത്തിനുശേഷം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News