28.4 C
Kottayam
Saturday, June 6, 2026

വാഹനത്തിലിരുന്നും വാക്‌സിന്‍, ഡ്രൈവ് ത്രൂ വാക്‌സിനേഷന് തുടക്കം കുറിച്ച് സംസ്ഥാനം

Must read

തിരുവനന്തപുരം :സംസ്ഥാനത്ത് ഡ്രൈവ് ത്രൂ വാക്സിനേഷൻ ആരംഭിച്ചു. തിരുവനന്തപുരത്താണ് ഡ്രൈവ് ത്രൂ വാക്സിനേഷൻ ആരംഭിച്ചത്. വാഹനത്തിലിരുന്ന് ആളുകൾക്ക് വാക്സിനേഷൻ സ്വീകരിക്കാം. ഡ്രൈവ് ത്രൂ വാക്സിനേഷൻ ആരംഭിച്ച തിരുവനന്തപുരം വുമൺസ് കോളേജ് വീണാ ജോർജ്ജ് സന്ദർശിച്ചു.

“കേന്ദ്ര ആരോഗ്യമന്ത്രിയുമായി പോസിറ്റീവായ മീറ്റിങ് ആണ് നടന്നത്. രോഗം വരാൻ ഏറ്റവും സാധ്യതയുള്ള സംസ്ഥാനം കേരളമാണ്. കൃത്യമായ പ്രോട്ടോക്കോൾ പാലിച്ച് കർശനമായ സുരക്ഷ ജനങ്ങൾക്ക് നൽകാൻ സാധിച്ചതുകൊണ്ടാണ് നമ്മുടെ ആളുകൾക്ക് കോവിഡ് വരാതെ ഇരുന്നത്”. രോഗം വരാത്ത ആ അമ്പത് ശതമാനത്തിനു ഇനി രോഗം വരാൻ സാധ്യതയുള്ളതിനാൽ അവർക്ക് വക്സിനേഷന് അവകാശമുണ്ടെന്നും വീണ ജോർജ്ജ് പറഞ്ഞു. ഡ്രൈവ് ത്രൂ വാക്സിനേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ഒരു കോടി 15 ലക്ഷം വാക്സിനേഷൻ വേണമെന്ന ആവശ്യം കേന്ദ്രത്തോട് ഉന്നയിച്ചത് ഒന്നാം ഡോസ് എല്ലാവരിലും എത്താൻ അവശ്യമായ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുമുള്ള കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നതാണെന്നും വീണ ജോർജ്ജ് പറഞ്ഞു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിലൂടെ ഓണം അവധി ദിവസങ്ങളിൽ ഉൾപ്പടെ പരമാവധി ആളുകൾക്ക് വാക്സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം. ഇത്തരത്തിൽ വാക്സിൻ ലഭിക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം.

- Advertisement -

ഇതിനകം നൂറോളം പേർ വുമൺസ് കോളേജിൽ നിന്ന് വാക്സിനെടുത്ത് മടങ്ങി. ആദ്യ ഘട്ടത്തിൽ തന്നെ മികച്ച പ്രതികരണമാണ് ഡ്രൈവ് ത്രൂ വാക്സിനേഷന് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week