KeralaNews

10000 രൂപ നൽകിയെന്ന് കോൺഗ്രസ് കൗൺസിലറും തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ വെട്ടിൽ

കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പതിനായിരം രൂപയും നൽകിയെന്ന് സ്ഥിരീകരിച്ച് കോൺഗ്രസ് കൗൺസിലിറും. 43 പേർക്ക് ചെയർപേഴ്സൺ പണം നൽകിയെന്നും പണത്തിന്റെ ഉറവിടെ അറിയില്ലെന്നും കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് പറയുന്നു.കോൺഗ്രസ് നേതൃത്വത്തിന് വിഷയത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു.

ഓണക്കോടിക്കൊപ്പം പണം നൽകിയിട്ടില്ലെന്നും എല്ലാം പ്രതിപക്ഷത്തിന്‍റെ ഗൂഢാലോചനയാണെന്നുമായിരുന്നു ചെയർപേഴ്സൺ അജിത തങ്കപ്പൻ്റെ വാദം. ആരോപണം തെളിയിക്കാൻ പ്രതിപക്ഷത്തെ ചെയർപേഴ്സൺ വെല്ലുവിളിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്റെ കൗൺസില‍ർ തന്നെ പണം കിട്ടിയെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.

ചെയർപേഴ്സന്‍റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഓരോ അംഗങ്ങൾക്കും 15 ഓണക്കോടിയോടൊപ്പമാണ് കവറിൽ 10,000 രൂപയും നൽകിയതെന്നാണ് പരാതി. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓലോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്സൻ എങ്ങനെ പണം നൽകിയെന്നാണ് സംശയം

പണം കൈപ്പറ്റുന്നത് പന്തിയല്ലെന്ന് തോന്നിയ പ്രതിപക്ഷത്തെ അടക്കം 18 ഓളം കൗൺസിലർമാർ ഇതിനകം പണം തിരിച്ച് നൽകിക്കഴിഞ്ഞു. 43 അംഗ കൗൺസിലിൽ 4 സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയ്ർപേഴ്സൺ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്. 43 പേർക്ക് പണം നൽകാൻ ചരുങ്ങിയത് 4,30,000 രൂപയെങ്കിലും വേണ്ടിവരും. ചെയർപേഴ്സൺ നൽകിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മീഷൻ പണമാണെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ സംശയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker