രാമപുരം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥ മരിച്ചു. രാമപുരം ഇടിയനാൽ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്മിത (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30നു പാലാ – തൊടുപുഴ ഹൈവേയിൽ മാനത്തൂരിൽ നിന്ന് ചെറുകുറിഞ്ഞി റോഡിലേക്കു തിരിയുന്ന ജംക്‌ഷനിലാണ് അപകടം.
ചെറുകുറിഞ്ഞി ഭാഗത്തു നിന്നു വന്ന സ്‌കൂട്ടർ, ടിപ്പർ ലോറിയെ മറികടന്ന് റോഡിലേക്കിറങ്ങി ചെന്നപ്പോൾ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്ന സജുവിനെ (48) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒപ്പമുണ്ടായിരുന്ന മകൻ ഇവാൻ (10) തെറിച്ചു റോഡിലേക്കു വീണ് മറ്റൊരു വാഹനത്തിന്റെ അടിയിൽപെട്ടെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ബഹ്റൈനിൽ ജോലി ചെയ്തിരുന്ന സജുവും സ്മിതയും ഏതാനും മാസം മുൻപാണു നാട്ടിലെത്തിയത്. ഈരാറ്റുപേട്ട പുളിക്കക്കുന്നേൽ കുടുംബാംഗമാണ് സ്മിത. സംസ്‌കാരം പിന്നീട്. മറ്റൊരു മകൻ: മിലൻ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News