ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി.കവുന്തി മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്റെ ഭാര്യ ദേവിക(24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് അര്‍ജുന്‍.

ദേവിക നെടുങ്കണ്ടം എംഇഎസ് കോളജില്‍ രണ്ടാം വര്‍ഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്.രാത്രി ശുചിമുറിയില്‍ പോയ ഭാര്യ തിരികെയെത്താന്‍ വൈകിയപ്പോള്‍ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് അര്‍ജുന്‍ പൊലീസിനോട് പറ​ഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം ഉറപ്പാക്കുകയായിരുന്നു.മൂന്നര വയസ്സുള്ള ആര്യന്‍ ഏക മകനാണ്. സംസ്‌കാരം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News