32.8 C
Kottayam
Tuesday, May 7, 2024

ട്വിറ്ററിന്റെ ഇന്ത്യ നോഡല്‍ ഓഫിസറായി കൊച്ചി വൈപ്പിന്‍ സ്വദേശിയായ ഷാഹിന്‍ കോമത്ത് നിയമിതനായി

Must read

കൊച്ചി:ഇന്ത്യന്‍ പൗരനായ വ്യക്തിയെ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനായി സ്ഥിരമായി നിയമിക്കണമെന്ന ഉത്തരവ് പ്രകാരമാണ് പുതിയ നിയമനം.പുതിയ ഐടി ഇന്റര്‍മീഡിയറി ചട്ടമനുസരിച്ച്‌ നോഡല്‍ ഓഫിസറെ നിയമിക്കുന്നതിനെച്ചൊല്ലി കേന്ദ്രവും ട്വിറ്ററും തമ്മില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഏറെ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായണ് നിയമനം.

ഉള്ളടക്കം സംബന്ധിച്ച്‌ നിയമ ഏജന്‍സികളുടെ അന്വേഷണത്തിലും മറ്റും മറുപടി നല്‍കേണ്ടതും നോഡല്‍ ഓഫിസറാണ്.
ടിക് ടോക് വികസിപ്പിച്ച ചൈനീസ് കമ്ബനിയായ ബൈറ്റ്ഡാന്‍സില്‍ നോഡല്‍ ആന്‍ഡ് ഗ്രീവന്‍സ് ഓഫിസറായിരുന്നു ഷാഹിന്‍. മുന്‍പ് വോഡഫോണില്‍ നോഡല്‍ ആന്‍ഡ് റഗുലേറ്ററി ഓഫിസറായിരുന്നു.കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ മജ്‌നു കോമത്തിന്റെ മകനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week