CrimeKeralaNews

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിവാഹം നടത്താന്‍ ശ്രമിച്ച വധുവിന്‍റെ പിതാവിന് എതിരെ കേസ്.*

കൊല്ലം:കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിവാഹം നടത്താന്‍ ശ്രമിച്ച വധുവിന്‍റെ പിതാവിന് എതിരെ കേസ്.നഗരത്തിലാണ് സംഭവം.ഓഡിറ്റോറിയത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ വച്ച്‌ വിവാഹം നടത്താനുള്ള ശ്രമമാണ് പൊലീസ് തടഞ്ഞത്.

ആളുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വിവാഹത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടത്.വിവാഹത്തിന് വന്ന ആള്‍ക്കാരെ താക്കീത് ചെയ്ത് വിട്ടയച്ചു. ഐപിസി, ദുരന്തനിവാരണ നിയമം, കേരള പകര്‍ച്ച വ്യാധി പ്രതിരോധ നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker