28.4 C
Kottayam
Saturday, June 6, 2026

വാഹനാപകട നഷ്ടപരിഹാരം: അന്വേഷണത്തിന് സമയപരിധി; 90 ദിവസത്തിനകം റിപ്പോർട്ട് നല്‍കണം

Must read

തിരുവനന്തപുരം:വാഹനാപകട നഷ്ടപരിഹാരം വൈകുന്നത് ഒഴിവാക്കാൻ പ്രാഥമിക, ഇടക്കാല, അന്തിമ അന്വേഷണ റിപ്പോർട്ടുകൾ ക്ലെയിം ട്രിബ്യൂണലിൽ സമർപ്പിക്കാൻ സമയപരിധി നിശ്ചയിക്കുന്നു. അപകടവിവരമറിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പോലീസ് ആദ്യ അപകട റിപ്പോർട്ട് (എഫ്.എ.ആർ.) തയ്യാറാക്കണം. ഇൻഷുറൻസ് കമ്പനിക്കും ക്ലെയിം ട്രിബ്യൂണലിനും വിവരം കൈമാറണം. പ്രഥമാന്വേഷണ റിപ്പോർട്ടിന് (എഫ്.ഐ.ആർ.) പുറമേയാണിത്. 50 ദിവസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും (ഐ.എ.ആർ.), 90 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ടും (ഡി.എ.ആർ.) നിശ്ചിത ഫോമിൽ മോട്ടോർവാഹന നഷ്ടപരിഹാര ട്രിബ്യൂണലിൽ സമർപ്പിക്കണം.

അപകടവുമായി ബന്ധപ്പെട്ട ക്രൈം കേസിലെ അന്വേഷണം 60 ദിവസത്തിനുള്ളിൽ പൂർത്തീകരിച്ച് കുറ്റപത്രം നൽകണം. വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥർ വിശദീകരണം നൽകണം. വാഹനാപകട അന്വേഷണരീതിയിൽ കാതലായ മാറ്റമാണ് കേന്ദ്ര മോട്ടോർവാഹന ചട്ടഭേദഗതിയിലൂടെ വരുന്നത്.

ഡ്രൈവർ, വാഹന ഉടമ എന്നിവരുടെ വിശദവിവരങ്ങൾ പ്രത്യേക ഫോമിൽ ശേഖരിച്ച് 30 ദിവസത്തിനുള്ളിൽ ഫയൽ ചെയ്യണം. ഇതിന്റെ പകർപ്പിനൊപ്പം, ട്രിബ്യൂണലിൽ സമർപ്പിക്കുന്ന മൂന്ന് അപകട റിപ്പോർട്ടുകളും വാഹനാപകടത്തിൽപ്പെട്ടവർക്ക് കൈമാറണം. ഇരയായവരുടെ വിവരങ്ങൾ 60 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർ ട്രിബ്യൂണലിനും ഇൻഷുറൻസ് കമ്പനിക്കും കൈമാറണം.

അപകടസ്ഥലം ഉദ്യോഗസ്ഥർ സന്ദർശിച്ച് സൈറ്റ് പ്ലാൻ, അപകടത്തിന്റെ സ്‌കെച്ച്, വാഹനങ്ങളുടെ അവസ്ഥ, പരിക്കേറ്റവരുടെ വിവരങ്ങൾ എന്നിവ എഫ്.എ.ആറിൽ ഉൾക്കൊള്ളിക്കണം.പോസ്റ്റുമോർട്ടം റിപ്പോർട്ട്, ചികിത്സാരേഖകൾ എന്നിവ 15 ദിവസത്തിനുള്ളിൽ, ആശുപത്രികൾ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറണം. ഇൻഷുറൻസ് കമ്പനികളുടെ നടപടിക്രമം വേഗത്തിലാക്കാൻ സ്റ്റേറ്റ് നോഡൽ ഓഫീസർമാരെ നിയമിക്കണം. എഫ്.എ.ആർ. നൽകുന്ന കേസുകളിൽ തുടർ നടപടികൾ ചുമതലപ്പെടുത്തി ഇൻഷുറൻസ് കമ്പനി പ്രതിനിധിയെ നിയോഗിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week