വാടകത്തര്‍ക്കം; വീട്ടുടമസ്ഥ വാടകക്കാരിയെ കൊത്തിപ്പരിക്കേല്‍പ്പിച്ചു

ബംഗളൂരു: വാടക പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വാടകക്കാരിയെ വീട്ടുടമസ്ഥ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബംഗളൂരുവിലാണ് സംഭവം. സംഭവത്തില്‍ 28കാരിയായ പൂര്‍ണിമയ്ക്ക് പരിക്കേറ്റു. വീട്ടുടമസ്ഥ മഹാലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷമായി മഹാലക്ഷ്മിയുടെ ഒറ്റമുറി വീട്ടിലാണ് പൂര്‍ണിമയും ഭര്‍ത്താവ് രവി ചന്ദ്രയും കഴിയുന്നത്. രവിചന്ദ്ര സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നയാളാണ്. താമസത്തിന് മുന്‍പ് 65,000 രൂപ ഇവര്‍ മുന്‍കൂറായി നല്‍കിയിരുന്നു. ദമ്പതികള്‍ മാസം 6,000 രൂപ വാടകയിനത്തിലും നല്‍കുന്നുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ കാരണം പൂര്‍ണിമയുടെ രവിചന്ദ്രയുടെ ജോലി നഷ്ടപ്പെട്ടതോടെ വരുമാനം നിലച്ചു.

സാമ്പത്തിക പ്രയാസം കാരണം രവിചന്ദ്രയ്ക്ക് നാല് മാസത്തെ വാടക നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു മാസത്തേക്ക് കൂടി ഇവര്‍ മഹാലക്ഷ്മിയോട് അവധി ചോദിച്ചു. എന്നാല്‍ ഇവരുടെ വീട്ടിലെത്തിയ മഹാലക്ഷ്മി, പൂര്‍ണിമയോടും രവിചന്ദ്രയോടും വഴക്കുണ്ടാക്കി. പണം ലഭിക്കാതെ വീടുവിട്ട് ഇറങ്ങില്ലെന്ന് പറഞ്ഞ മഹാലക്ഷ്മിയോട് മുന്‍കൂര്‍ നല്‍കിയ തുകയില്‍ നിന്ന് വാടക ഈടാക്കാന്‍ പൂര്‍ണിമ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ല.

പിന്നീട് മഹാലക്ഷ്മി, അടുക്കളയിലേക്ക് പോകുകയും കത്തിയെടുത്ത് പൂര്‍ണ്ണിമയെ കുത്തുകയുമായിരുന്നു. പൂര്‍ണിമയുടെ കഴുത്തിനും കൈകള്‍ക്കുമാണ് കുത്തേറ്റത്. മഹാലാക്ഷ്മി പോലീസ് കസ്റ്റഡിയിലാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News