കോട്ടയം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.എം-കോണ്‍ഗ്രസ് കൂട്ടുകെട്ട് അനിവാര്യമാണെന്ന് ഉമ്മന്‍ ചാണ്ടി. ബിജെപിയെ എതിര്‍ക്കുകയാണ് പ്രധാനം. കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ ആരും എഴുതി തള്ളേണ്ട. കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ് എതിര്‍ത്തത്.
സിപിഎം എതിര്‍ത്തതിന്റെ ഫലം കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പിലും കണ്ടതാണ്. സിപിഎം സ്ഥാനാര്‍ഥികളെ നിര്‍ത്തിയതു കൊണ്ട് മാത്രം എട്ടോളം സീറ്റുകളില്‍ ബിജെപി വിരുദ്ധ മുന്നണി തോറ്റു. ബിജെപിക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബലാത്സംഗം ചെയ്യപ്പെട്ട ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News