വയര്‍ ഒന്നു കാണിക്കാമോ? ചോദ്യം ചോദിച്ച ഞരമ്പ് രോഗിക്ക് ചുട്ട മറുപടിയുമായി സാധിക
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാധിക വേണുഗോപാല്‍. മോഡലിംഗ് രംഗത്തും താരം ശ്രദ്ധേയയാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാധിക പങ്കുവെക്കാറുണ്ട്. തന്റെ ചിത്രങ്ങള്‍ക്ക് മോശമായ കമന്റ് ചെയ്യുന്നവര്‍ക്കെതിരെ പ്രതികരിക്കുവാനും സാധികക്ക് യാതൊരു മടിയുമില്ല.
തന്റെ ഈ സൗന്ദര്യത്തിന് കാരണം അച്ഛനുമമ്മയും ആണെന്ന് സാധിക പറയുന്നു. മോഡലിംഗ് രംഗത്ത് സജീവമായ സാധിക ഗ്ലാമര്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ നിരവധി വിമര്‍ശനങ്ങള്‍ എത്താറുണ്ട്. അത്തരത്തിലൊരു വിമര്‍ശനത്തിന് ചുട്ട മറുപടി കൊടുക്കുന്ന സാധികയെ ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചാവിഷയം ആക്കിയിരിക്കുന്നത്.
വയറു കാണിക്കാമോ? കാല് കാണിക്കാമോ? എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ഏതെങ്കിലും ഫോട്ടോയില്‍ കാണും. പോയിനോക്കാനാണ് താരം പറഞ്ഞിരിക്കുന്നത്. ഇഷ്ടപ്പെട്ട നായകനും നായികയും എന്ന ചോദ്യത്തിന് ഫഹദിന്റെയും പാര്‍വ്വതിയുടെയും പേരാണ് പറഞ്ഞിരിക്കുന്നത്. സിനിമയില്‍ നായികയായാല്‍ പ്രിഥ്വിരാജിനെ നായകനായി വേണമെന്നും താരം തുറന്നു പറയുന്നു.