27.6 C
Kottayam
Wednesday, May 8, 2024

കേരളത്തില്‍ ആള്‍ക്കൂട്ടനിയന്ത്രണം പാലിക്കപ്പെടുന്നില്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Must read

കൊച്ചി: കേരളത്തില്‍ ആള്‍ക്കൂട്ടനിയന്ത്രണം പാലിക്കപ്പെടുന്നില്ലെന്ന വിമര്‍ശനവുമായി ഹൈക്കോടതി. ആകെയുള്ളത് ആളുകള്‍ മാസ്‌ക് ധരിക്കുന്നു എന്നത് മാത്രമാണ്. കേരളത്തിലെ പൊതുഇടങ്ങളിലെ കാഴ്ച ഇതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

തുണിക്കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കടകള്‍ തുറക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായതായും വ്യാഴാഴ്ചക്കകം സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മദ്യവില്‍പ്പനശാലകള്‍ ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് കാലത്തെ ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലായിരിന്നു കോടതിയുടെ നിരീക്ഷണം.

പ്രധാനപാതയോരങ്ങളില്‍ മദ്യശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബാറുകളില്‍ മദ്യവില്‍പന പുനഃരാരംഭിച്ച സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയും. ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week