ക്രൂരമായി തല്ലിച്ചതച്ചു, നഗ്‌നയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നടത്തിച്ചു; ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് ക്രൂര ശിക്ഷ; 18 പേര്‍ അറസ്റ്റില്‍

ദാഹോദ്: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ നഗ്‌നയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നടത്തിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ദാഹോദില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് ഭര്‍ത്താവും സംഘവും ചേര്‍ന്ന് യുവതിയെ നഗ്‌നയാക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവരം പോലീസ് അറിയുന്നത്.

ഇതോടെ യുവതിയുടെ ഭര്‍ത്താവുള്‍പ്പെടെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ മര്‍ദ്ദിക്കുന്നതും വലിച്ചിഴക്കുന്നതും വസ്ത്രം അഴിക്കുന്നതുമെല്ലാം പ്രചരിച്ച വീഡിയോയില്‍ വ്യക്തമായിരുന്നു. നഗ്‌നയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നാട്ടുകാരുടെ മുന്നിലൂടെ നടത്തിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു.

മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ ഇവര്‍ പിന്തുടര്‍ന്ന് കണ്ടെത്തുകയായിരുന്നു. കലാപം ശ്രമം, സ്ത്രീകളെ അപമാനിക്കല്‍, ഐടി ആക്ട് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News