കൊച്ചി:ബലാത്സംഗം ചെയ്തെന്ന വിവാഹിതയായ യുവതിയുടെ പരാതിയില്‍ വിവാഹിതനായ യുവാവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. യുവതിയുടെ അനുമതിയോടെയുള്ള ലൈംഗികബന്ധത്തെ ബലാത്സംത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് സുപ്രിം കോടതി നിരവധി ഉത്തരവുകളില്‍ വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് അറിഞ്ഞുകൊണ്ടാണ് യുവതി പ്രണയത്തിലാകുന്നത്.
കാസര്‍ഗോഡ് സ്വദേശികളായ യുവാവും യുവതിയും വിവാഹപങ്കാളിയുണ്ടായിരിക്കെ പ്രണയത്തിലായി. തുടര്‍ന്ന് വീടുവിട്ടുപോയ ഇവരെ പോലീസ് കസ്റ്റഡിലെടുത്തു. പിന്നീട് പ്രണയബന്ധത്തില്‍നിന്ന് പിന്മാറുന്നതായി യുവതി അറിയിച്ചെങ്കിലും യുവാവ് തയാറായിരുന്നില്ല.
യുവതിയുടെ മൊഴി പ്രകാരം പോലീസ് യുവാവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. ഇത്തരം കേസുകളില്‍ ഐപിസി 376 (1) വകുപ്പ് പ്രകാരം കുറ്റം ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.
നിയമപരമായി നടത്തിയ വിവാഹം നിലനില്‍ക്കുമ്ബോള്‍ മറ്റൊരു വിവാഹം സാധ്യമല്ലെന്ന് അറിയാമെന്നിരിക്കെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിരുന്നു.
കാസര്‍കോട് സ്വദേശികളായ യുവാവും യുവതിയും വിവാഹിതരായിരിക്കെ തന്നെ പ്രണയത്തിലാകുകയും, വീട് വിട്ടുപോയ ഇവരെ പോലിസ് കസ്റ്റഡിലെടുക്കുകയും ചെയ്തു. പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറുന്നതായി യുവതി അറിയിച്ചെങ്കിലും യുവാവ് തയാറായിരുന്നില്ല. പിന്നീട് യുവതിയുടെ മൊഴി പ്രകാരം പോലീസ് യുവാവിനെതിരെ ബലാത്സംഗം കുറ്റം ചുമത്തി കേസെടുത്തു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.
വിവാഹിതയായ സ്ത്രീ മറ്റൊരു വിവാഹിതനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിന് ശേഷം ബലാത്സംഗം എന്ന രീതിയില്‍ പരാതി നല്‍കുന്നത് അംഗീകരിക്കാനാവില്ല.
ഇത്തരം കേസുകളില്‍ “ഐപിസി 376 (1) വകുപ്പ് പ്രകാരം കുറ്റം ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് അറിഞ്ഞുകൊണ്ടാണ് യുവതി പ്രണയത്തിലാകുന്നത്. യുവതിയുടെ അനുമതിയോടെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി നിരവധി ഉത്തരവുകളില്‍ വ്യക്തമാക്കിയതായും ഹൈക്കോടതി ചൂണ്ടികാട്ടി.
ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയാല് പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി യുവാവിനെതിരെയുള്ള കേസ് റദ്ദാക്കി.
നിയമപരമായി നടത്തിയ വിവാഹം നിലനില്‍ക്കുമ്ബോള്‍ മറ്റൊരു വിവാഹം സാധ്യമല്ലെന്ന് അറിയാമെന്നിരിക്കെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി മുൻ ഉത്തരവുകളിലും വ്യക്തമാക്കിയിരുന്നു.