26 C
Kottayam
Saturday, June 6, 2026

ഏകീകൃത സിവില്‍ കോഡ് രാജ്യത്തെ വിഭജിക്കും ; ജോസ് കെ മാണി

Must read

കോട്ടയം – ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മതധ്രുവീകരണം ലക്ഷ്യമിട്ട് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കം രാജ്യത്തെ വിഭജിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വിഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  അയോധ്യ ക്ഷേത്രനിര്‍മ്മാണം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ച്ചടങ്ങുകളിലെ കാവിവത്കരണം ഇതിന്റെയെല്ലാം തുടര്‍ച്ചയായി വര്‍ഗീയ വത്കരണമെന്ന അജണ്ടയുടെ വക്താവായി രാജ്യത്തെ പ്രധാനമന്ത്രി തന്നെ ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരി ക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന വ്യക്തി നിയമങ്ങളിലെ പ്രത്യേക പരിരക്ഷ ഇല്ലാതാക്കുക എന്ന ആര്‍.എസ്.എസ് അജണ്ടയാണ് നരേന്ദ്രമോഡിയിലൂടെ ഇപ്പോള്‍ പുറത്തുവന്നത് ഗുജറാത്തിന് സമാനമായി മണിപ്പൂരില്‍ നടക്കുന്ന ന്യൂനപക്ഷ വേട്ടയും ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച  നിലപാടും  വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഓരോ മതവിഭാഗങ്ങള്‍ക്കുള്ളിലും അവര്‍ തന്നെ നടത്തേണ്ട മതപരമായ പരിഷ്‌ക്കാരങ്ങള്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്നതിനെ നീതികരിക്കാനാവില്ല.  ജനാധിപത്യത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാന്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രാദേശിക പാര്‍ട്ടികളുടെയും ഐക്യനിര ഉയര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

വിലത്തകര്‍ച്ചമൂലം കടുത്ത പ്രതിസന്ധികളിലായിരുന്ന രാജ്യത്തെ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. കൃഷിച്ചെലവും ഉത്പ്പാദചിലവും കണക്കിലെടുത്ത് റബറിന് മിനിമം താങ്ങുവില കിലോയ്ക്ക് 250 രൂപയായി നിജപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മന്ത്രി റോഷി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍ എം.പി, ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ്, സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ട്രഷറര്‍ എന്‍.എം രാജു എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -

കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയോഗം ചെയര്‍മാന്‍ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യുന്നു. പ്രമോദ് നാരായണ്‍ എം.എല്‍.എ, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, സ്റ്റീഫന്‍ ജോര്‍ജ്, മന്ത്രി റോഷി അഗസ്റ്റിന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ജോബ് മൈക്കിള്‍ എം.എല്‍.എ എന്നിവര്‍ സമീപം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week