ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ കുടുംബം ബലം പ്രയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന് ആരോപണം

മലപ്പുറം: ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫ എന്ന യുവതിയെ കുടുംബം ബലം പ്രയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന് ആരോപണം. അഫീഫക്ക് സ്വന്തം വീട്ടില്‍ നിന്നും ശാരീരിക മാനസിക പ്രയാസങ്ങള്‍ നേരിടുന്നു എന്ന് വനജ കലക്ടീവ് എന്ന എന്‍ജിഒ മലപ്പുറം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

ഇതന്വേഷിക്കാന്‍ ജീവനക്കാര്‍ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടില്‍ എത്തിയപ്പോള്‍ അഫീഫയെ ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞ് കുടുംബം വാഹനത്തില്‍ കൊണ്ടു പോയെന്ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കള്‍ അഫീഫയെ തടഞ്ഞു വെച്ചു എന്നാരോപിച്ച് പങ്കാളിയിയിരുന്ന സുമയ്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ്ഹര്‍ജി ഹൈക്കോടതി കഴിഞ്ഞയാഴ്ച തീര്‍പ്പാക്കിയിരുന്നു. അഫീഫയുടെ അഭിപ്രായപ്രകാരം വീട്ടുകാര്‍ക്കൊപ്പം പോകാനായിരുന്നു കോടതി വിധി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News