28.4 C
Kottayam
Saturday, June 6, 2026

വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല’; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Must read

കൊച്ചി:ബലാത്സംഗം ചെയ്‌തെന്ന വിവാഹിതയായ യുവതിയുടെ പരാതിയില്‍ വിവാഹിതനായ യുവാവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. യുവതിയുടെ അനുമതിയോടെയുള്ള ലൈംഗികബന്ധത്തെ ബലാത്സംത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് സുപ്രിം കോടതി നിരവധി ഉത്തരവുകളില്‍ വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് അറിഞ്ഞുകൊണ്ടാണ് യുവതി പ്രണയത്തിലാകുന്നത്.

കാസര്‍ഗോഡ് സ്വദേശികളായ യുവാവും യുവതിയും വിവാഹപങ്കാളിയുണ്ടായിരിക്കെ പ്രണയത്തിലായി. തുടര്‍ന്ന് വീടുവിട്ടുപോയ ഇവരെ പോലീസ് കസ്റ്റഡിലെടുത്തു. പിന്നീട് പ്രണയബന്ധത്തില്‍നിന്ന് പിന്മാറുന്നതായി യുവതി അറിയിച്ചെങ്കിലും യുവാവ് തയാറായിരുന്നില്ല.

യുവതിയുടെ മൊഴി പ്രകാരം പോലീസ് യുവാവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. ഇത്തരം കേസുകളില്‍ ഐപിസി 376 (1) വകുപ്പ് പ്രകാരം കുറ്റം ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.

- Advertisement -

നിയമപരമായി നടത്തിയ വിവാഹം നിലനില്‍ക്കുമ്ബോള്‍ മറ്റൊരു വിവാഹം സാധ്യമല്ലെന്ന് അറിയാമെന്നിരിക്കെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിരുന്നു.

- Advertisement -

കാസര്‍കോട് സ്വദേശികളായ യുവാവും യുവതിയും വിവാഹിതരായിരിക്കെ തന്നെ പ്രണയത്തിലാകുകയും, വീട് വിട്ടുപോയ ഇവരെ പോലിസ് കസ്റ്റഡിലെടുക്കുകയും ചെയ്തു. പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറുന്നതായി യുവതി അറിയിച്ചെങ്കിലും യുവാവ് തയാറായിരുന്നില്ല. പിന്നീട് യുവതിയുടെ മൊഴി പ്രകാരം പോലീസ് യുവാവിനെതിരെ ബലാത്സംഗം കുറ്റം ചുമത്തി കേസെടുത്തു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.

വിവാഹിതയായ സ്ത്രീ മറ്റൊരു വിവാഹിതനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിന് ശേഷം ബലാത്സംഗം എന്ന രീതിയില്‍ പരാതി നല്‍കുന്നത് അംഗീകരിക്കാനാവില്ല.

ഇത്തരം കേസുകളില്‍ “ഐപിസി 376 (1) വകുപ്പ് പ്രകാരം കുറ്റം ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് അറിഞ്ഞുകൊണ്ടാണ് യുവതി പ്രണയത്തിലാകുന്നത്. യുവതിയുടെ അനുമതിയോടെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി നിരവധി ഉത്തരവുകളില്‍ വ്യക്തമാക്കിയതായും ഹൈക്കോടതി ചൂണ്ടികാട്ടി.

- Advertisement -

ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി യുവാവിനെതിരെയുള്ള കേസ് റദ്ദാക്കി.

നിയമപരമായി നടത്തിയ വിവാഹം നിലനില്‍ക്കുമ്ബോള്‍ മറ്റൊരു വിവാഹം സാധ്യമല്ലെന്ന് അറിയാമെന്നിരിക്കെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി മുൻ ഉത്തരവുകളിലും വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week