കൊച്ചിയില്‍ പോലീസുകാരന് കൊവിഡ്,ഹൈക്കോടതി ജഡ്ജിയും പ്ലീഡറമടക്കം ക്വാറന്റൈനില്‍

കൊച്ചി: എറണാകുളത്ത് ഒരു പോലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ജഡ്ജിനെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ജസ്റ്റിസ് സുനില്‍ തോമസിനെയാണ് നിരീക്ഷണത്തിലാക്കിയത്. കോവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്. പോലീസുകാരന്‍ വിജിലന്‍സ് ഓഫിസിലും എത്തിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിജിലന്‍സ് പ്രോസിക്യൂട്ടര്‍ രാജേഷ് അടക്കം ക്വാറന്റീനില്‍ പ്രവേശിച്ചു.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം സ്ഥിരമായി യാത്ര ചെയ്തിരുന്ന പൊലീസുകാരനാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയായ ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെന്ററിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News