26.2 C
Kottayam
Friday, June 5, 2026

സാനിട്ടൈസര്‍ വില്‍പ്പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി,മെഡിക്കല്‍ ഷോപ്പുകളല്ലാത്തവ ലൈസന്‍സ് എടുക്കണം

Must read

തിരുവനന്തപുരം: കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ ലോകത്ത് ഏറ്റവുമധികം ആവശ്യമുള്ള സാധനങ്ങളിലൊന്നാണ് ഹാന്‍ഡ് സാനിട്ടൈസേഴ്‌സ് കൃത്യമായ ഇടവേളകളിലുള്ള കൈകഴുകലിലൂടെയും സാനിട്ടൈസര്‍ ഉപയോഗിച്ചുള്ള കൈ തിരുമ്മലിലിലൂടെയും ഫലപ്രദമായി കൊവിഡിനെ പ്രഥിരോധിയ്ക്കാമെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് മിക്കയിടങ്ങളിലും സാനിട്ടൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്. ഇതോടെ നിലവാരമില്ലാത്ത സാനിട്ടൈസറുകളുടെ കുത്തൊഴുക്കുമാരംഭിച്ചു. ഈ സാഹചര്യത്തിലാണ് സാനിട്ടൈസര്‍ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റിലെ സെക്ഷന്‍ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകള്‍ മരുന്നിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നും അലോപ്പതി മരുന്നുല്‍പ്പാദന ലൈസന്‍സോടെ ഉല്‍പ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകള്‍ വില്‍ക്കുന്നതിന് വില്‍പ്പന ലൈസന്‍സുകള്‍ വേണമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.

നിലവില്‍ ലൈസന്‍സുകളുളള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ ഹാന്റ് സാനിറ്റൈസറുകള്‍ വിതരണവും വില്‍പനയും നടത്തുന്നതിന് ലൈസന്‍സ് എടുക്കണം.

ലൈസന്‍സില്ലാതെ വില്‍പ്പന നടത്തുന്നത് ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റ് 1940ലെ വ്യവസ്ഥകള്‍ക്കു വിരുദ്ധവും കുറ്റകരവും, ശിക്ഷാര്‍ഹവുമാണ്. മരുന്നു മൊത്തവ്യാപാര സ്ഥാപനങ്ങള്‍, ഫാറം 20എ/20ബി/20 ലൈസന്‍സുകള്‍ ഉളള വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഹാന്റ് സാനിറ്റൈസറുകള്‍ വില്‍ക്കാവൂ.

- Advertisement -

ആയുര്‍വേദ ലൈസന്‍സിന്റെ കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല. കോസ്മെറ്റിക് ഉല്‍പ്പാദന ലൈസന്‍സ് പ്രകാരം നിര്‍മ്മിച്ച് വിതരണം/വില്‍പ്പന ചെയ്യുന്ന ഹാന്റ് സാനിറ്റൈസറുകള്‍ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കണ്‍ട്രോളര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week